പോ​ള്‍​വാ​ള്‍​ട്ടി​ല്‍ ശി​വ​ദേ​വി​ന് സ്വ​ര്‍​ണത്തിളക്കം
Wednesday, October 23, 2024 3:55 AM IST
കോ​ത​മം​ഗ​ലം: പോ​ള്‍​വാ​ള്‍​ട്ടി​ല്‍ സ്വ​ര്‍​ണം നേ​ടി കോ​ത​മം​ഗ​ലം മാ​ര്‍ ബേ​സി​ല്‍ എ​ച്ച്എ​സ്എ​സി​ലെ പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​യാ​യ ശി​വ​ദേ​വ് രാ​ജീ​വ്. ജി​ല്ലാ സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​യി​ല്‍ ഇ​ന്ന​ലെ ന​ട​ന്ന പോ​ള്‍​വാ​ള്‍​ട്ടി​ല്‍ 4.20 മീ​റ്റ​ര്‍ ചാ​ടി​യാ​ണ് നേ​ട്ടം കൈ​വ​രി​ച്ച​ത്.

ക​ഴി​ഞ്ഞ സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​യി​ല്‍ ജൂ​ണി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ പോ​ള്‍​വാ​ട്ടി​ലെ റി​ക്കാ​ര്‍​ഡ് ശി​വ​ദേ​വി​ന്‍റെ പേ​രി​ലാ​ണ് (4.7 മീ​റ്റ​ര്‍). സം​സ്ഥാ​ന യൂ​ത്ത് അ​ത്‌​ല​റ്റി​ക്‌​സ് മീ​റ്റി​ലും ഈ ​വി​ഭാ​ഗ​ത്തി​ല്‍ റി​ക്കാ​ര്‍​ഡു​ണ്ട് (4.40 മീ​റ്റ​ര്‍). ക​ഴി​ഞ്ഞ ര​ണ്ട് വ​ര്‍​ഷ​വും നാ​ഷ​ണ​ല്‍ മീ​റ്റി​ല്‍ വെ​ള്ളി നേ​ടി​യി​രു​ന്നു.


നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ വാ​ങ്ങി​യ പോ​ള്‍ ഉ​പ​യോ​ഗി​ച്ചാ​ണ് പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​ത്. അ​ച്ഛ​ന്‍ രാ​ജീ​വ് സ്‌​കൂ​ള്‍ ബ​സ്‌ ഡ്രൈ​വ​റാ​ണ്.