ഇ​എ​സ്എ പ​രി​ധി​യി​ൽ​നി​ന്ന് ജ​ന​വാ​സ മേ​ഖ​ല​യെ പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്ക​ണം: കെ.​സി. വേ​ണു​ഗോ​പാ​ൽ
Wednesday, October 23, 2024 4:39 AM IST
കോ​ട​ഞ്ചേ​രി: ഇ​എ​സ്എ വി​ഷ​യ​ത്തി​ൽ മ​ല​യോ​ര ജ​ന​ത​യു​ടെ ഒ​പ്പ​മാ​ണ് കോ​ൺ​ഗ്ര​സെ​ന്നും ഇ​എ​സ്എ പ​രി​ധി​യി​ൽ കൃ​ഷി​യി​ട​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ജ​ന​വാ​സ മേ​ഖ​ല പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് കോ​ൺ​ഗ്ര​സ് നി​ല​പാ​ടെ​ന്നും എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി വേ​ണു​ഗോ​പാ​ൽ എം​പി പ​റ​ഞ്ഞു.​കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​ലും വ​ന്യ​മൃ​ഗ ആ​ക്ര​മ​ണ​ത്തി​ലും കാ​ർ​ഷി​ക വി​ള​ക​ൾ​ക്ക് നാ​ശ​ന​ഷ്ടം നേ​രി​ട്ട​വ​രു​ടെ​യും കാ​ർ​ഷി​ക ക​ട​ങ്ങ​ൾ എ​ഴു​തി​ത്ത​ള്ള​ണം. മ​നു​ഷ്യ ജീ​വ​നും കൃ​ഷി​ക്കും നാ​ശ​ന​ഷ്ട​ങ്ങ​ൾ വ​രു​ത്തു​ന്ന വ​ന്യ​ജീ​വി​ക​ളെ ഉ​ന്മൂ​ല​നം ചെ​യ്യാ​ൻ നി​യ​മ​ത്തി​ൽ കാ​ലാ​നു​സൃ​ത​മാ​യ മാ​റ്റം വ​രു​ത്താ​ൻ കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ ത​യാ​റാ​കാ​ത്ത​തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ കെ.​എം. പൗ​ലോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.