സെ​ന്‍റ​ർ ഫോ​ർ ഏ​ർ​ലി ഇ​ന്നൊ​വേ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, October 23, 2024 4:17 AM IST
തൃ​പ്പൂ​ണി​ത്തു​റ: പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പും സ​മ​ഗ്ര​ശി​ക്ഷാ കേ​ര​ള​യും കേ​ര​ള സ്റ്റാ​ർ​ട്ട​പ്പ് മി​ഷ​നു​മാ​യി ചേ​ർ​ന്ന് സ്കൂ​ളു​ക​ളി​ൽ ന​ട​പ്പാ​ക്കു​ന്ന സെ​ന്‍ററ​ർ ഫോ​ർ ഏ​ർ​ലി ഇ​ന്നൊ​വേ​ഷ​ൻ (ടി​ങ്ക​റിം​ഗ് ലാ​ബ്) ആ​ദ്യ ലാ​ബി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം മ​ന്ത്രി വി.​ ശി​വ​ൻ​കു​ട്ടി തൃ​പ്പൂ​ണി​ത്തു​റ ഗ​വ.​ ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂ​ളി​ൽ നി​ർ​വഹി​ച്ചു.

വി​ദ്യാ​ർ​ഥി​ക​ളി​ൽ നൂ​ത​ന ആ​ശ​യ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​ന് ഇ​ന്നൊ​വേ​ഷ​ൻ സെന്‍റ​റു​ക​ൾ പ്ര​ധാ​ന പ​ങ്ക് വ​ഹി​ക്കു​ന്നുണ്ടെന്ന് മ​ന്ത്രി പ​റ​ഞ്ഞു.


ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ ര​മ സ​ന്തോ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്നൊവേ​ഷ​ൻ സെ​ന്‍ററിൽ വിവി​ധ ശാ​സ്ത്ര പ്രൊ​ജ​ക്ടു​ക​ളു​ടെ പ്ര​ദ​ർ​ശ​ന​വും വി​വ​ര​ണ​വും വി​ദ്യാ​ർ​ഥിക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു.