400 മീ​റ്റ​റി​ല്‍ ഗാ​യ​ത്രി
Wednesday, October 23, 2024 3:55 AM IST
കോ​ത​മം​ഗ​ലം: ക​ഴി​ഞ്ഞ​വ​ര്‍​ഷം നേ​ടി​യെ​ടു​ക്കാ​ന്‍ ക​ഴി​യാ​തെ പോ​യ സ്വ​ര്‍​ണം ഇ​ത്ത​വ​ണ കൈ​പ്പി​ടി​യി​ലാ​ക്കി ഗാ​യ​ത്രി വി​ശ്വ​നാ​ഥ​ന്‍. ജൂ​ണി​യ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ 400 മീ​റ്റ​റി​ലാ​ണ് 1:4.8 സെ​ക്ക​ൻ​ഡി​ല്‍ ഗാ​യ​ത്രി സ്വ​ര്‍​ണം ഓ‌​ടി​യെ​ടു​ത്ത​ത്. എ​റ​ണാ​കു​ളം സെ​ന്‍റ് തെ​രേ​സാ​സ് സി​ജി​എ​ച്ച്എ​സ്എ​സി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യാ​യ ഗാ​യ​ത്രി 2022 ൽ ​സ​ബ് ജൂ​ണി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ സ്വ​ര്‍​ണം നേ​ടി​യി​രു​ന്നു.


ഇ​ന്ന് ജൂ​ണി​യ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ 200 മീ​റ്റ​റി​ലും പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. വൈ​റ്റി​ല പൊ​ന്നു​രു​ന്നി ആ​ലി​ങ്ക​ല്‍ വീ​ട്ടി​ല്‍ വി​ശ്വ​നാ​ഥ​ന്‍- അ​മു​ദ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. തേ​വ​ര സേ​ക്ര​ഡ് ഹാ​ര്‍​ട്ട് കോ​ള​ജി​ല്‍ ബി​രു​ദ വി​ദ്യാ​ർ​ഥി​യാ​യ സ​ഹോ​ദ​ര​ൻ സൂ​ര്യ ദേ​വ് ജി​ല്ലാ ഫു​ട്‌​ബോ​ള്‍ ടീം ​അം​ഗ​മാ​ണ്.