പ്ര​കൃ​തി​യു​ടെ സ​ന്തു​ലി​താ​വ​സ്ഥ​യ്ക്ക് ഫൈ​റ്റോ ടെ​ക്‌​നോ​ള​ജി; അ​ന്താ​രാഷ്‌ട്ര സ​മ്മേ​ള​ന​ത്തി​ന് കാ​ലി​ക്ക​ട്ടി​ല്‍ തു​ട​ക്കം
Wednesday, October 23, 2024 4:45 AM IST
തേ​ഞ്ഞി​പ്പ​ലം: പ്ര​കൃ​തി​യു​ടെ സ​ന്തു​ലി​താ​വ​സ്ഥ തി​രി​ച്ചു​പി​ടി​ക്കു​ന്ന​തി​ല്‍ സ​സ്യ​ങ്ങ​ളു​പ​യോ​ഗി​ച്ചു​ള്ള സാ​ങ്കേ​തി​ക വി​ദ്യ​ക​ള്‍ ച​ര്‍​ച്ച ചെ​യ്ത് അ​ന്താ​രാ​ഷ്ട്ര ഫൈ​റ്റോ ടെ​ക്‌​നോ​ള​ജി സ​മ്മേ​ള​നം. ഇ​ന്ത്യ ആ​ദ്യ​മാ​യി ആ​തി​ഥ്യം വ​ഹി​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ന് കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ കാ​മ്പ​സി​ല്‍ തു​ട​ക്ക​മാ​യി. വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​പി. ര​വീ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബോ​ട്ട​ണി പ​ഠ​ന​വ​കു​പ്പ് മേ​ധാ​വി ഡോ. ​സി.​സി. ഹ​രി​ലാ​ല്‍, സി​ന്‍​ഡി​ക്കേ​റ്റം​ഗം ഡോ. ​പി.​പി. പ്ര​ദ്യു​മ്‌​ന​ന്‍, ഐ​പി​സി കോ - ​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രാ​യ ഡോ. ​ഓം പ​ര്‍​കാ​ശ് ധാം​ക​ര്‍, ഡോ. ​ജോ​സ് ടി. ​പു​ത്തൂ​ര്‍, ഐ​പി​സി പ്ര​സി​ഡ​ന്‍റ് ഡോ. ​ബാ​ര്‍​ബ​റ സീ​ബ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. 19 രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നാ​യി 250-ഓ​ളം ശാ​സ്ത്ര​ജ്ഞ​രും ഗ​വേ​ഷ​ക​രു​മാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്.


ആ​വാ​സ​വ്യ​വ​സ്ഥാ സേ​വ​ന​ങ്ങ​ള്‍ ന​ല്‍​കു​ന്ന​തി​ന് സ​സ്യ​ങ്ങ​ളെ ഉ​പ​യോ​ഗി​ക്കു​ന്ന സാ​ങ്കേ​തി​ക​വി​ദ്യ​യാ​ണ് ഫൈ​റ്റോ​ടെ​ക്നോ​ള​ജി. "സു​സ്ഥി​ര പ​രി​സ്ഥി​തി​ക്കും ഭ​ക്ഷ്യ​സു​ര​ക്ഷ​യ്ക്കും ഫൈ​റ്റോ ടെ​ക്‌​നോ​ള​ജി' എ​ന്ന വി​ഷ​യ​ത്തി​ല്‍ നൂ​റോ​ളം പ്ര​ബ​ന്ധ​ങ്ങ​ള്‍ സ​മ്മേ​ള​ന​ത്തി​ല്‍ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.

യു​ദ്ധാ​ന​ന്ത​ര മാ​ലി​ന്യ​ങ്ങ​ളാ​യ ടി​എ​ന്‍​ടി, ആ​ര്‍​ഡി​എ​ക്‌​സ് എ​ന്നി​വ​യെ ചെ​ടി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ നി​ര്‍​മാ​ര്‍​ജ​നം ചെ​യ്യു​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള ഗ​വേ​ഷ​ണ​ത്തി​ന് 2024-ലെ ​മി​ല്‍​ട്ട​ണ്‍ ഗോ​ര്‍​ഡ​ന്‍ അ​വാ​ര്‍​ഡ് നേ​ടി​യ ഇ​ന്‍റ​ര്‍​നാ​ഷ്ണ​ല്‍ ഫൈ​റ്റോ ടെ​ക്‌​നോ​ള​ജി സൊ​സൈ​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ഡോ. ​എ​ലി​സ​ബ​ത്ത് ലൂ​സി റൈ​ലോ​ട്ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.