കി​രീ​ടം ഉ​റ​പ്പി​ച്ചു കോ​ത​മം​ഗ​ലം : 36 ഇ​ന​ങ്ങ​ളി​ല്‍ ഫൈ​ന​ല്‍ ഇ​ന്ന്
Wednesday, October 23, 2024 3:55 AM IST
കോ​ത​മം​ഗ​ലം: ജി​ല്ലാ സ്‌​കൂ​ള്‍ മീ​റ്റി​ന്‍റെ ര​ണ്ടാം ദി​നം പൂ​ര്‍​ത്തി​യാ​കു​മ്പോ​ള്‍ കി​രീ​ടം ഉ​റ​പ്പി​ച്ച് ആ​തി​ഥേ​യ​രും നി​ല​വി​ലെ ചാ​ന്പ്യ​ൻ​മാ​രു​മാ​യ കോ​ത​മം​ഗ​ലം ഉ​പ​ജി​ല്ല. ര​ണ്ടാം ദി​നം 12 സ്വ​ര്‍​ണം കൂ​ടി കൂ​ട്ടി​ച്ചേ​ർ​ത്ത് ആ​കെ 26 സ്വ​ര്‍​ണ​വും 30 വെ​ള്ളി​യും 12 വെ​ങ്ക​ല​വു​മാ​യി 231 പോ​യി​ന്‍റോ​ടെ​യാ​ണ് ക​ടി​ഞ്ഞാ​ണി​ല്ലാ​തെ കോ​ത​മം​ഗ​ല​ത്തി​ന്‍റെ കു​തി​പ്പ്.

10 സ്വ​ര്‍​ണ​വും ഒ​മ്പ​ത് വീ​തം വെ​ള്ളി​യും വെ​ങ്ക​ല​വു​മാ​യി ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള അ​ങ്ക​മാ​ലി​ക്ക് 86 പോ​യി​ന്‍റാ​ണു​ള്ള​ത്. മൂ​ന്നാം സ്ഥാ​ന​ത്ത് 50 പോ​യി​ന്‍റു​മാ​യി പെ​രു​ന്പാ​വൂ​ര്‍ ഉ​പ​ജി​ല്ല​യാ​ണ്. ആ​റ് സ്വ​ര്‍​ണ​വും അ​ഞ്ച് വീ​തം വെ​ള്ളി​യും വെ​ങ്ക​ല​വു​മാ​ണ് പെ​രു​ന്പാ​വൂ​രി​ന്‍റെ അ​ക്കൗ​ണ്ടി​ൽ. 37 പോ​യി​ന്‍റു​മാ​യി ആ​ലു​വ നാ​ലാം സ്ഥാ​ന​ത്ത് ത​ന്നെ തു​ട​രു​ന്നു. അ​ഞ്ചാം സ്ഥാ​ന​ത്ത് 31 പോ​യി​ന്‍റു​മാ​യി തൃ​പ്പൂ​ണി​ത്തു​റ​യാ​ണ്.

സ്‌​കൂ​ളു​ക​ളു​ടെ പ​ട്ടി​ക​യി​ല്‍ 132 പോ​യി​ന്‍റോ​ടെ ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള മാ​ര്‍ ബേ​സി​ല്‍ എ​ച്ച്എ​സ്എ​സി​ന്‍റെ​യും 71 പോ​യി​ന്‍റു​ള്ള കീ​രം​പാ​റ സെ​ന്‍റ് സ്റ്റീ​ഫ​ന്‍​സ് എ​ച്ച്എ​സ്എ​സി​ന്‍റെ​യും ക​രു​ത്തി​ലാ​ണ് കോ​ത​മം​ഗ​ലം ഉ​പ​ജി​ല്ല​യു​ടെ മു​ന്നേ​റ്റം. മാ​ര്‍ ബേ​സി​ലി​ന് 14 ‌സ്വ​ര്‍​ണ​വും 18 വെ​ള്ളി​യും എ​ട്ട് വെ​ങ്ക​ല​വു​മു​ണ്ട്. ഒ​മ്പ​ത് സ്വ​ര്‍​ണ​വും എ​ട്ട് വെ​ള്ളി​യും മൂ​ന്ന് വെ​ങ്ക​ല​വു​മാ​ണ് സെ​ന്‍റ് സ്റ്റീ​ഫ​ന്‍​സി​ന്‍റെ സ​മ്പാ​ദ്യം.


മൂ​ന്നാം സ്ഥാ​ന​ത്ത് അ​ങ്ക​മാ​ലി മൂ​ക്ക​ന്നൂ​ര്‍ സേ​ക്ര​ഡ് ഹാ​ര്‍​ട്ട് ഓ​ര്‍​ഫ​നേ​ജ് എ​ച്ച്എ​സ്എ​സാ​ണ്. എ​ട്ട് സ്വ​ര്‍​ണ​വും അ​ഞ്ച് വീ​തം വെ​ള്ളി​യും വെ​ങ്ക​ല​വു​മ​ട​ക്കം 60 പോ​യി​ന്‍റു​ണ്ട് അ​വ​ർ​ക്ക്. കീ​ര​മ്പാ​റ സെ​ന്‍റ് സ്റ്റീ​ഫ​ന്‍​സ് ഗേ​ള്‍​സ് എ​ച്ച്എ​സ് -20, എ​സ്എ​ന്‍​എ​ച്ച്എ​സ്എ​സ് ഒ​ക്ക​ല്‍- 17 എ​ന്നീ സ്കൂ​ളു​ക​ളാ​ണ് നാ​ലും അ​ഞ്ചും സ്ഥാ​ന​ങ്ങ​ളി​ൽ. സീ​നി​യ​ര്‍ ആ​ണ്, പെ​ണ്‍ വി​ഭാ​ഗ​ങ്ങ​ളു​ടെ 400 മീ​റ്റ​ര്‍ ഫൈ​ന​ല്‍ ഉ​ള്‍​പ്പെ​ടെ 36 ഇ​ന​ങ്ങ​ളി​ല്‍ ഇ​ന്നാ​ണ് ഫൈ​ന​ല്‍.