ആ​ലു​വ-പെ​രു​മ്പാ​വൂ​ർ റോ​ഡ് ഒ​ന്നാംഘ​ട്ട ടാ​റിം​ഗ് പൂ​ർ​ത്തി​യാ​യി
Wednesday, October 23, 2024 4:17 AM IST
ആ​ലു​വ: വ​ർ​ഷ​ങ്ങ​ളാ​യി ത​ക​ർ​ന്നു കി​ട​ന്ന ആ​ലു​വ - പെ​രു​മ്പാ​വൂ​ർ ദേ​ശ​സാ​ൽ​കൃ​ത റോ​ഡി​ൻ​റെ ടാ​റിം​ഗ് ഒ​ന്നാം ഘ​ട്ടം പൂ​ർ​ത്തി​യാ​യി. പെ​രു​മ്പാ​വൂ​ർ റോ​ഡി​ലെ പ​ക​ലോ​മ​റ്റം മു​ത​ൽ തോ​ട്ടു​മു​ഖം ജം​ഗ്ഷ​ൻ വ​രെ​യു​ള്ള 4.6 കി.​മീ​റ്റ​ർ ദൂ​ര​മാ​ണ് ടാ​റിം​ഗ് ന​ട​ക്കു​ന്ന​ത്. ഇ​തി​ലെ പ്ര​ധാ​ന ജം​ഗ്ഷ​നാ​യ കു​ട്ട​മ​ശേ​രി​യി​ലും ടാ​റിം​ഗ് പൂ​ർ​ത്തി​യാ​യി.

പെ​രു​മ്പാ​വൂ​ർ മു​ത​ൽ ചാ​ല​ക്ക​ൽ പ​ക​ലോ​മ​റ്റം വ​രെ​യു​ള്ള ഭാ​ഗം മാ​സ​ങ്ങ​ൾ​ക്ക് മു​മ്പേ പൂ​ർ​ത്തി​യാ​യി​രു​ന്നു. എ​ന്നാ​ൽ ജ​ൽ​ജീ​വ​ൻ പ​ദ്ധ​തി​ക്ക് വേ​ണ്ടി വാ​ട്ട​ർ അ​ഥോറി​റ്റി റോ​ഡ് ഏ​റ്റെ​ടു​ത്ത​തോ​ടെ ടാ​റിം​ഗ് വൈ​കു​ക​യാ​യി​രു​ന്നു. ഇ​തേത്തുു​ട​ർ​ന്ന് നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളാ​ണ് ഈ ​മേ​ഖ​ല​യി​ൽ ഉ​ണ്ടാ​യ​ത് .ചാ​ല​ക്ക​ൽ വ​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മാ​റ​മ്പി​ളി സ്വ​ദേ​ശി മ​രി​ച്ചി​രു​ന്നു. വാ​ഹ​ന കൂ​ട്ടി​യി​ടി​യും പ​ല​പ്പോ​ഴും ന​ട​ന്നി​ട്ടു​ണ്ട്.


അ​ടു​ത്തി​ടെ മ​ഹി​ളാ​ല​യം സ്റ്റോ​പ്പി​ൽ ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ഉ​ളി​യ​ന്നൂ​ർ സ്വ​ദേ​ശി​യു​ടെ ഒ​രു വ​ശം ത​ള​ർ​ന്നു പോ​വു​ക​യും സം​സാ​ര​ശേ​ഷി ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്തു. നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​കീ​യ സ​മി​തി​ക​ൾ ന​ട​ത്തി​യ പ്ര​ക്ഷോ​ഭ സ​മ​ര​ങ്ങ​ൾ​ക്കും നി​യ​മ പോ​രാ​ട്ട​ങ്ങ​ൾ​ക്കും ഒ​ടു​വി​ലാ​ണ് ഇ​പ്പോ​ൾ റോ​ഡ് ടാ​റി​ങ് ന​ട​ന്നി​രി​ക്കു​ന്ന​ത്.

റോ​ഡി​ന് മു​ക​ളി​ൽ ചെ​യ്യേ​ണ്ട ര​ണ്ടാം ല​യ​ർ ടാ​റിം​ഗ് ഉ​ട​നെ ത​ന്നെ പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​റി​യി​ച്ചു. അതേസമയം പെ​രു​മ്പാ​വൂ​ർ ദേ​ശ​സാ​ൽ​കൃ​ത റോ​ഡി​ലെ എ​ല്ലാ ജോ​ലി​ക​ളും അ​ടു​ത്ത​മാ​സം 13 ന​കം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു. കു​ട്ട​മ​ശേ​രി ജ​ന​കീ​യ​റോ​ഡ് സു​ര​ക്ഷാ സ​മി​തി ഹ​ർ​ജി​യി​ലാ​ണ് വീ​ണ്ടും ഇ​ട​ക്കാ​ല ഉ​ത്ത​ര​വു​ണ്ടാ​യി​രി​ക്കു​ന്ന​ത്.