ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു
Wednesday, October 23, 2024 4:08 AM IST
കോ​ത​മം​ഗ​ലം: കോ​ത​മം​ഗ​ലം ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വം ലോ​ഗോ ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ പ്ര​കാ​ശ​നം ചെ​യ്തു. ഉ​പ​ജി​ല്ല​യി​ലെ 96 സ്കൂ​ളു​ക​ളി​ൽ നി​ന്നാ​യി 5000ൽ​പ്പ​രം കു​ട്ടി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന മേ​ള ന​വം​ബ​ർ 11 മു​ത​ൽ നാ​ലു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കും.

കോ​ട്ട​പ്പ​ടി മാ​ർ ഏ​ലി​യാ​സ് സ്കൂ​ൾ പ്ര​ധാ​ന വേ​ദി​യാ​യി​രി​ക്കും. സെ​ന്‍റ് ജോ​ർ​ജ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ, നോ​ർ​ത്ത് കോ​ട്ട​പ്പ​ടി ഗ​വ. എ​ൽ​പി സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും മ​ത്സ​ര​ങ്ങ​ൾ അ​ര​ങ്ങേ​റും. പൈ​ങ്ങോ​ട്ടൂ​ർ സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി അ​ന്ന തോ​മ​സ് രൂ​പ​ക​ല്പ​ന ചെ​യ്ത ലോ​ഗോ​യാ​ണ് ഒ​ന്നാം സ്ഥാ​നം നേ​ടി​യ​ത്. യോ​ഗ​ത്തി​ൽ കോ​ട്ട​പ്പ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി ഗോ​പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


ന​ഗ​ര​സ​ഭ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ കെ.​എ. നൗ​ഷാ​ദ്, കെ.​വി. തോ​മ​സ്, എ​ഇ​ഒ കെ.​ബി. സ​ജീ​വ്, എ​ച്ച്എം ഫോ​റം സെ​ക്ര​ട്ട​റി വി​ൻ​സ​ന്‍റ് ജോ​സ​ഫ്, പ​ബ്ലി​സി​റ്റി ക​ണ്‍​വീ​ന​ർ റോ​യി മാ​ത്യു, റ്റി.​എ. അ​ബൂ​ബ​ക്ക​ർ, എം. ​നി​യാ​സ്, സി​ജു ഏ​ലി​യാ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.