സു​വ​ർ​ണ​നേ​ട്ട​ത്തി​ലും സീ​താ​ല​ക്ഷ്മി​ക്ക് മോ​ഹം സി​നി​മ ചെ​യ്യാ​ൻ
Wednesday, October 23, 2024 3:55 AM IST
കോ​ത​മം​ഗ​ലം: ജി​ല്ലാ സ്‌​കൂ​ള്‍ മീ​റ്റി​ല്‍ സ്വ​ര്‍​ണം നേ​ടി​യെ​ങ്കി​ലും സി​നി​മ സം​വി​ധാ​നം ചെ​യ്യ​ണ​മെ​ന്ന​താ​ണ് സീ​താ ല​ക്ഷ്മി​യു​ടെ ആ​ഗ്ര​ഹം. സീ​നി​യ​ര്‍ പെ​ൺ​കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ് ത്രോ​യി​ലാ​ണ് സീ​താ​ല​ക്ഷ്മി​യു​ടെ സു​വ​ര്‍​ണ നേ​ട്ടം.

ഉ​ദ​യം​പേ​രൂ​ര്‍ എ​സ്എ​ന്‍​ഡി​പി എ​ച്ച്എ​സ്എ​സി​ലെ ഈ ​പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​നി​യാ​യ സീ​താ​ല​ക്ഷ്മി 21.4 മീ​റ്റ​റാ​ണ് എ​റി​ഞ്ഞ​ത്. ഇ​ന്ന് ഹാ​മ​ര്‍ ത്രോ​യി​ലും മ​ത്സ​രി​ക്കു​ന്നു​ണ്ട്.


ഡി​സ്‌​ക​സ് ത്രോ​യി​ല്‍ പ​രി​ശീ​ല​ക​രി​ല്ലാ​തെ​യാ​ണ് സീ​താ​ല​ക്ഷ്മി​യു​ടെ പ്ര​ക​ട​നം. മേ​ള​ക​ളി​ല്‍ ചേ​ച്ചി​മാ​ര്‍ എ​റി​യു​ന്ന രീ​തി​യൊ​ക്കെ ക​ണ്ട് പ​ഠി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ലും സി​നി​മ​യാ​ണ് മ​ന​സി​ല്‍. ഒ​രു സി​നി​മ സം​വി​ധാ​നം ചെ​യ്യ​ണ​മെ​ന്ന​താ​ണ് സ്വ​പ്നം. അ​തി​നു​ള്ള വ​ഴി തെ​ളി​യു​ന്നു​ണ്ടെ​ന്നും സീ​താ​ല​ക്ഷ്മി പ​റ​യു​ന്നു.