നെല്ലുമായി പോയ ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞു
Wednesday, October 23, 2024 4:08 AM IST
കോ​ല​ഞ്ചേ​രി: പാ​ങ്കോ​ടി​ൽ ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞു. കു​മ​ര​ക​ത്ത് നി​ന്ന് പെ​രു​മ്പാ​വൂ​ർ പ​വി​ഴം റൈ​സ് മി​ല്ലി​ലേ​ക്ക് നെ​ല്ലു​മാ​യി പോ​വു​ക​യാ​യി​രു​ന്ന ഐ​ഷ​ർ ലോ​റി​യാ​ണ് ഇ​ന്ന​ലെ വൈ​കി​ട്ട് പി.​പി.​റോ​ഡി​ൽ പാ​ങ്കോ​ട് ആ​ശ്ര​മം പ​ടി​ക്ക് സ​മീ​പം നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ​ത്. അ​പ​ക​ട​ത്തി​ൽ ഡ്രൈ​വ​ർ മ​നോ​ജി​ന് നി​സാ​ര പ​രി​ക്കു​പ​റ്റി.

ലോ​റി​യു​ടെ ഓ​യി​ൽ ടാ​ങ്ക് പൊ​ട്ടി റോ​ഡി​ൽ ഓ​യി​ൽ പ​ര​ന്നി​രു​ന്ന​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി.​നെ​ല്ല് ചാ​ക്കു​ക​ൾ മ​റ്റൊ​രു ലോ​റി​യി​ലേ​ക്ക് നീ​ക്കം ചെ​യ്ത​ശേ​ഷം ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് ലോ​റി ഉ​യ​ർ​ത്തു​ക​യാ​യി​രു​ന്നു. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ എ​ൻ എ​ച്ച് അ​സൈ​നാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ട്ടി​മ​റ്റം ഫ​യ​ർ ഫോ​ഴ്സ് സ്ഥ​ല​ത്തെ​ത്തി വെ​ള്ളം പ​മ്പ് ചെ​യ്ത് റോ​ഡി​ൽ നി​ന്നും ഓ​യി​ൽ നീ​ക്കം ചെ​യ്തു. ലോറി ക​യ​റ്റം ക​യ​റി വ​രു​ന്ന​തി​നിടെ പോ​ക്ക​റ്റ് റോ​ഡി​ൽ നി​ന്നും കാ​ർ വ​രു​ന്ന​തുക​ണ്ട് വെട്ടിക്കാൻ ശ്രമിച്ചപ്പോഴായിരുന്നു അ​പ​ക​ടം.