മാ​ലി​ന്യം ത​ള്ളി​യ കാ​റ്റ​റിം​ഗ് യൂ​ണി​റ്റി​ന് 30,000 പിഴ
Wednesday, October 23, 2024 4:08 AM IST
ഉ​ദ​യം​പേ​രൂ​ർ: ഒ​ഴി​ഞ്ഞ പ​റ​മ്പി​ൽ ഹോ​ട്ട​ൽ മാ​ലി​ന്യ​ം ത​ള്ളി​യ കാ​റ്റ​റിം​ഗ് യൂ​ണി​റ്റി​ന് പ​ഞ്ചാ​യ​ത്ത് 30,000 രൂ​പ പി​ഴ ചു​മ​ത്തി.

ചോ​റ്റാ​നി​ക്ക​ര കു​രീ​ക്കാ​ട് ഗോ​ൾ​ഡ​ൻ ഡ്രീം​സ് കാ​റ്റ​റിം​ഗ് യൂ​ണി​റ്റി​നാ​ണ് പി​ഴ ചു​മ​ത്തി​യ​ത്.15ാം വാ​ർ​ഡി​ലെ ഐ​ഒ​സി കൂ​ട്ടും​മു​ഖം റോ​ഡി​ലെ ഒ​ഴി​ഞ്ഞ പ​റ​മ്പി​ലാ​ണ് 25 ഓ​ളം പ്ലാ​സ്റ്റി​ക് ചാ​ക്കു​ക​ളി​ൽ പു​ഴു​വ​രി​ച്ച നി​ല​യി​ലു​ള്ള ഇ​റ​ച്ചി​യും മ​റ്റ് ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളും ത​ള്ളി​യ നി​ല​യി​ൽ ക​ണ്ട​ത്.

മാ​ലി​ന്യ നി​ക്ഷേ​പം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട പ​ഞ്ചാ​യ​ത്തം​ഗം പി. ​ഗ​ഗാ​റി​ൻ പ​ഞ്ചാ​യ​ത്തി​ലും പോ​ലീ​സി​ലും വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കെ.​എ. ജി​സ്മി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​രോ​ഗ്യ വ​കു​പ്പും ഹ​രി​ത ക​ർ​മ​സേ​ന​യും ചാ​ക്കു​ക​ള​ഴി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കാ​റ്റ​റിം​ഗ് യൂ​ണി​റ്റി​ന്‍റെ മേ​ൽ​വി​ലാ​സം ക​ണ്ടെ​ത്തി​യ​ത്.


പൊ​തു​സ്ഥ​ല​ത്ത് മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും തെ​ളി​വു​ക​ൾ ന​ൽ​കു​ന്ന​വ​ർ​ക്ക് പാ​രി​തോ​ഷി​കം ന​ൽ​കു​മെ​ന്നും പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പി.​പി. വി​നോ​ദ്കു​മാ​ർ അ​റി​യി​ച്ചു.