ജി​ല്ല​യി​ല്‍ എ​സ്എ​ഫ്‌​ഐ​ക്ക് നേ​ട്ടം
Friday, October 18, 2024 2:04 AM IST
കൊ​ച്ചി: എം​ജി സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്ക് കീ​ഴി​ലു​ള്ള കോ​ള​ജ് യൂ​ണി​യ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജി​ല്ല​യി​ല്‍ എ​സ്എ​ഫ്‌​ഐ​ക്ക് നേ​ട്ടം. തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന 44 കോ​ള​ജി​ല്‍ 30 ഇ​ട​ത്ത് എ​സ്എ​ഫ്‌​ഐ വി​ജ​യി​ച്ച​താ​യി ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. 12 ഇ​ട​ങ്ങ​ളി​ല്‍ യൂ​ണി​യ​ന്‍ ഭ​ര​ണം നേ​ടി​യ​താ​യി കെ​എ​സ്‌​യു​വും വ്യ​ക്ത​മാ​ക്കി. സെ​ന്‍റ് പോ​ള്‍​സ് ക​ള​മ​ശേ​രി, ജ​യ് ഭാ​ര​ത് പെ​രു​മ്പാ​വൂ​ര്‍, എം​ഇ​എ​സ് മാ​റ​മ്പ​ള്ളി, എ​സ്എ​ന്‍ ലോ ​കോ​ള​ജ് പൂ​ത്തോ​ട്ട എ​ന്നീ കോ​ള​ജു​ക​ള്‍ കെ​എ​സ്‌​യു​വി​ല്‍​നി​ന്ന് തി​രി​ച്ചു​പി​ടി​ച്ച​താ​യി എ​സ്എ​ഫ്‌​ഐ ജി​ല്ലാ നേ​തൃ​ത്വം അ​റി​യി​ച്ചു. മ​ഹാ​രാ​ജാ​സ് കോ​ള​ജ്, ഗ​വ. ലോ ​കോ​ള​ജ്, സെ​ന്‍റ് ആ​ല്‍​ബ​ര്‍​ട്‌​സ്, കെ​എം​എം കോ​ള​ജ്, ബി​എ​ഡ് കോ​ള​ജ് കോ​ത​മം​ഗ​ലം, ബി​എ​ഡ് കോ​ള​ജ് തൃ​പ്പൂ​ണി​ത്തു​റ, എ​സ്എ​സ്‌​വി കോ​ള​ജ് ഐ​രാ​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ലും എ​സ്എ​ഫ്‌​ഐ വി​ജ​യം നേ​ടി.

ജി​ല്ല​യി​ല്‍ എ​ട്ട് വ​ര്‍​ഷ​ങ്ങ​ള്‍​ക്കു ശേ​ഷം കൊ​ച്ചി​ന്‍ കോ​ള​ജി​ലും, 18 വ​ര്‍​ഷ​ങ്ങ​ള്‍​ക്കു ശേ​ഷം നെ​ല്ലി​ക്കു​ഴി ഇ​ന്ദി​രാ​ഗാ​ന്ധി കോ​ള​ജി​ലും കെ​എ​സ്‌​യു ഭ​ര​ണ സ​മി​തി വി​ജ​യി​ച്ച​താ​യി ജി​ല്ലാ ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. തു​ട​ര്‍​ച്ച​യാ​യി അ​ഞ്ചാം വ​ര്‍​ഷം ആ​ലു​വാ യു​സി കോ​ള​ജും, കാ​ല​ടി ശ്രീ​ശ​ങ്ക​ര​യും, നാ​ലാം വ​ര്‍​ഷം തേ​വ​ര എ​സ്എ​ച്ച് കോ​ള​ജി​ലും യൂ​ണി​യ​ന്‍ കെ​എ​സ്‌​യു നി​ല​നി​ര്‍​ത്തി. ആ​ലു​വാ ഭാ​ര​ത് മാ​താ ലോ ​കോ​ള​ജ്, മൂ​വാ​റ്റു​പു​ഴ നി​ര്‍​മ​ലാ കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ എ​സ്എ​ഫ്‌​ഐ​യി​ല്‍ നി​ന്ന് കെ​എ​സ്‌​യു യൂ​ണി​യ​ന്‍ തി​രി​ച്ചു​പി​ടി​ച്ചു.


ബി​എം​സി തൃ​ക്കാ​ക്ക​ര, ആ​ലു​വ ഭാ​ര​ത മാ​താ ആ​ര്‍​ട്‌​സ് ആ​ന്‍​ഡ് സ​യ​ന്‍​സ്, മ​ണി​മ​ല​ക്കു​ന്ന് ഗ​വ. കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ തു​ട​ര്‍​ച്ച​യാ​യ മൂ​ന്നാം വ​ര്‍​ഷ​വും, ആ​ലു​വ അ​ല്‍ അ​മീ​ന്‍ കോ​ള​ജ്, പി​റ​വം ബി​പി​സി കോ​ള​ജ് എ​ന്നി​വി​ട​ങ്ങി​ല്‍ തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം വ​ര്‍​ഷ​വും യൂ​ണി​യ​ന്‍ നേ​ടി​യ​താ​യും കെ​എ​സ്‌​യു ജി​ല്ലാ നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​ന് പി​ന്നാ​ലെ വി​വി​ധ കോ​ള​ജു​ക​ളി​ല്‍ വി​ജ​യാ​ഘോ​ഷ​വും പ്ര​ക​ട​ന​വും ന​ട​ത്തി.