കൈപ്പട്ടൂർ പള്ളിയിൽ ജപമാല തിരുനാൾ
1461369
Wednesday, October 16, 2024 3:51 AM IST
കാലടി: കൈപ്പട്ടൂർ പരിശുദ്ധ വ്യാകുലമാതാ പള്ളിയിൽ ജപമാല തിരുനാൾ 18 മുതൽ 27 വരെ ആഘോഷിക്കും.18ന് വൈകിട്ട് 6.15 ന് വികാരി ഫാ.മാത്യു മണവാളൻ കൊടിയേറ്റും. തുടർന്ന് മാതാവിന്റെ തിരുസ്വരൂപം വെഞ്ചിരിപ്പ്, ആഘോഷമായ ദിവ്യബലി, പ്രസംഗം, ജപമാല, പരിശുദ്ധ കുർബാനയുടെ ആശീർവാദം എന്നീ കർമങ്ങൾക്ക് ഫാ. ജോൺ പൈനുങ്കൽ കാർമികത്വം വഹിക്കും. തുടർന്നുള്ള ദിവസങ്ങളിൽ കർമങ്ങൾ 6.15ന് ആരംഭിക്കും.പ്രധാന തിരുനാൾ ദിനമായ 26 ന് രാവിലെ10 ന് ഇടവകയിലെ സമർപ്പിതരുടെ സംഗമം ഉണ്ടായിരിക്കും.
വൈകിട്ട് ആറിന് ആഘോഷമായ ദിപ്പബലി, പ്രസംഗം, ജപമാല, പരിശുദ്ധ കുർബാനയുടെ ആശീർവാദം എന്നീ കർമങ്ങൾക്ക് ഫാ.ജെയിംസ് തുരുത്തിക്കര കാർമികത്വം വഹിക്കും. തുടർന്ന് പള്ളി ചുറ്റി മെഴുകുതിരി പ്രദക്ഷിണം ഉണ്ടായിരിക്കും.
പ്രധാന തിരുനാൾ ദിനമായ 27 ന് വൈകിട്ട് 4.30 ന് പ്രസുദേന്തി വാഴ്ച, അഞ്ചിന് ആഘോഷമായ ദിവ്യബലിക്ക് ഫാ. പോൾ മോറേലി ഫാ. പോൾ കൈത്തോട്ടുങ്കൽ എന്നിവർ കാർമികത്വം വഹിക്കും. ജപമാലക്ക് ശേഷം കാലടി പോലീസ് സ്റ്റേഷൻ കവലയിലേക്ക് പ്രദക്ഷിണം ആരംഭിക്കും.
രോഗശാന്തി മാതാവിന്റെ തൂക്ക് വിളക്കിൽ നിന്നും എണ്ണ ഭക്തജനങ്ങൾ കൊണ്ടു പോകാറുണ്ട്. പൂമാല രൂപത്തിൽ ചാർത്തുന്നതാണ് പ്രധാന നേർച്ച. തിരുനാളിനോടനുബന്ധിച്ച് ഈ വർഷവും ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്ന് വികാരി ഫാ. മാത്യു മണവാളൻ അറിയിച്ചു.