വ​യ​നാ​ടി​ന്‍റെ അ​തി​ജീ​വ​ന​ത്തി​നു കൈ​ത്താ​ങ്ങു​മാ​യി ബേ​ക്ക​റി ഉ​ട​മ​ക​ൾ
Friday, October 18, 2024 2:57 AM IST
വൈ​ത്തി​രി: ഉ​രു​ൾ​പൊ​ട്ട​ലി​നു ശേ​ഷം ത​ക​ർ​ച്ച​യി​ലെ​ത്തി​യ വ​യ​നാ​ടി​ന്‍റെ അ​തി​ജീ​വ​ന​ത്തി​നു പ്രോ​ത്സാ​ഹ​ന​വു​മാ​യി കേ​ര​ള ബേ​ക്ക​റി അ​സോ​സി​യേ​ഷ​ൻ (ബേ​ക്). ഭാ​ര​വാ​ഹി​ക​ളും അം​ഗ​ങ്ങ​ളു​മ​ട​ക്കം മു​ന്നൂ​റോ​ളം വ​രു​ന്ന സം​ഘം മ​റ്റൊ​രു ജി​ല്ല​യി​ലേ​ക്ക് പ്ലാ​ൻ ചെ​യ്ത വി​നോ​ദ സ​ഞ്ചാ​ര യാ​ത്ര ജി​ല്ല ക​മ്മി​റ്റി വ​യ​നാ​ടി​ന്‍റെ ഇ​ന്ന​ത്തെ അ​വ​സ്ഥ അ​റി​യി​ച്ച​പ്പോ​ൾ സം​ഘ​ട​ന​യു​ടെ ദേ​ശീ​യ പ്ര​സി​ഡ​ന്‍റും സെ​ക്ര​ട്ട​റി​യു​മ​ട​ക്ക​മു​ള്ള​വ​രെ കൂ​ട്ടി സം​സ്ഥാ​ന ക​മ്മി​റ്റി വ​യ​നാ​ട്ടി​ലേ​ക്ക് തി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളി​ലാ​യി ല​ക്കി​ടി​യി​ലെ​ത്തി​യ സം​ഘ​ത്തി​നു ബേ​ക് ജി​ല്ലാ​ക​മ്മി​റ്റി ഡ​ബ്ല്യു​ടി​എ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സ്വീ​ക​ര​ണം ന​ൽ​കി. ല​ക്കി​ടി ച​ങ്ങ​ല മ​ര​ത്തി​ന​ടു​ത്തു പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ പ​ന്ത​ലി​ൽ ഇ​തി​ലൂ​ടെ ക​ട​ന്നു​പോ​യ ബ​സു​ക​ള​ട​ക്ക​മു​ള്ള വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്ക് പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ബേ​ക്ക​റി പ​ല​ഹാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.


ബേ​ക് ഭാ​ര​വാ​ഹി​ക​ളെ ഡ​ബ്ല്യു​ടി​എ ഹാ​രാ​ർ​പ്പ​ണം ന​ൽ​കി സ്വീ​ക​രി​ച്ചു. ബേ​ക് അം​ഗ​ങ്ങ​ളു​ടെ കാ​ർ റാ​ലി​യും ന​ട​ത്തി. ബേ​ക്കേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ ദേ​ശീ​യ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് പി.​എം. ശ​ങ്ക​ര​ൻ റാ​ലി ഫ്ളാ​ഗ് ഓ​ഫ് നി​ർ​വ​ഹി​ച്ചു. ദു​ര​ന്ത​ത്തി​ൽ പൂ​ർ​ണ​മാ​യി ന​ശി​ച്ച ബേ​ക്ക​റി ഉ​ട​മ​ക​ൾ​ക്ക് ക​ട​ക​ൾ പു​ന​ർ​നി​ർ​മി​ക്കു​ന്ന​തി​നു അ​ഞ്ചു ല​ക്ഷം രൂ​പ വീ​ത​വും ദു​ര​ന്ത​ത്തി​ൽ പ​രി​ക്കു​പ​റ്റി​യ ജീ​വ​ന​ക്കാ​ര​ന് ഒ​രു​ല​ക്ഷം രൂ​പ​യും നേ​ര​ത്തെ അ​സോ​സി​യേ​ഷ​ൻ ന​ൽ​കി​യി​രു​ന്നു.

സം​ഘ​ട​ന​യു​ടെ ദേ​ശീ​യ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് പി.​എം. ശ​ങ്ക​ര​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. ബാ​ല​ൻ, സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കി​ര​ണ്‍ എ​സ്. പാ​ല​ക്ക​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജു പ്രേം​ശ​ങ്ക​ർ, മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യ സി.​പി. പ്രേം​രാ​ജ്, അ​ഷ്റ​ഫ് ന​ല്ല​ളം, കെ.​ആ​ർ. ബ​ൽ​രാ​ജ്, മു​ഹ​മ്മ​ദ് ഫൗ​സി​ൻ, ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ അ​ബ്ദു​ൾ അ​സീ​സ്, മാ​ത്യു, സു​മ പ​ള്ളി​പ്രം എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.