ചെ​ത്തി​പ്പു​ഴ ആ​ശു​പ​ത്രി​യി​ല്‍ സ്ത​നാ​ര്‍ബു​ദ രോ​ഗ​നി​ര്‍ണ​യ ക്യാ​മ്പ്
Friday, October 18, 2024 6:22 AM IST
ച​ങ്ങ​നാ​ശേ​രി: സ്ത​നാ​ര്‍ബു​ദ അ​വ​ബോ​ധ മാ​സാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചെ​ത്തി​പ്പു​ഴ സെ​ന്‍റ് തോ​മ​സ് ഹോ​സ്പി​റ്റ​ല്‍ സ​ര്‍ജി​ക്ക​ല്‍ ഓ​ങ്കോ​ള​ജി വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സൗ​ജ​ന്യ സ്ത​നാ​ര്‍ബു​ദ രോ​ഗ നി​ര്‍ണ​യ ക്യാ​മ്പും സൗ​ജ​ന്യ മാ​മോ​ഗ്ര​ഫി പ​രി​ശോ​ധ​ന​യും 21 മു​ത​ല്‍ 26 വ​രെ സം​ഘ​ടി​പ്പി​ക്കു​ന്നു. രാ​വി​ലെ ഒ​മ്പ​തു മു​ത​ല്‍ ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ സം​ഘ​ടി​പ്പി​ക്കു​ന്ന മെ​ഡി​ക്ക​ല്‍ ക്യാ​മ്പി​ന് സ​ര്‍ജി​ക്ക​ല്‍ ഓ​ങ്കോ​ള​ജി വി​ഭാ​ഗം സീ​നി​യ​ര്‍ സ​ര്‍ജി​ക്ക​ല്‍ ഓ​ങ്കോ​ള​ജി​സ്റ്റ് ഡോ. ​ജേ​ക്ക​ബ് കു​ര്യ​ന്‍ നേ​ര്യം​പ​റ​മ്പി​ല്‍ നേ​തൃ​ത്വം ന​ല്‍കും.

ക്യാ​മ്പി​ല്‍ ക​ണ്‍സ​ള്‍ട്ടേ​ഷ​ന്‍ പൂ​ര്‍ണ​മാ​യും സൗ​ജ​ന്യ​മാ​ണ്. ലാ​ബ് സേ​വ​ന​ങ്ങ​ള്‍ക്കും റേ​ഡി​യോ​ള​ജി സേ​വ​ന​ങ്ങ​ള്‍ക്കും 25ശ​ത​മാ​നം ഡി​സ്‌​കൗ​ണ്ടും ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ക്യാ​മ്പി​ല്‍നി​ന്നും ഡോ​ക‌്ട​ര്‍ നി​ര്‍ദേ​ശി​ക്കു​ന്ന​വ​ര്‍ക്ക് സൗ​ജ​ന്യ​നി​ര​ക്കി​ല്‍ മാ​മോ​ഗ്രാ​ഫി പ​രി​ശോ​ധ​ന​യ്ക്കു​ള്ള സൗ​ക​ര്യം ല​ഭ്യ​മാ​യി​രി​ക്കും. സ​ര്‍ജ​റി​ നി​ര്‍ദേ​ശി​ക്കു​ന്ന രോ​ഗി​ക​ള്‍ക്കു പ്ര​ത്യേ​ക ഡി​സ്‌​കൗ​ണ്ടും ഉ​ണ്ടാ​യി​രി​ക്കു​ം. മു​ന്‍കൂ​ട്ടി ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​വ​ര്‍ക്ക് മാ​ത്ര​മേ ക്യാ​മ്പി​ന്‍റെ സേ​വ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​വു​ക​യു​ള്ളൂ. ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​തി​നു​ള്ള ഫോ​ണ്‍ ന​മ്പ​ര്‍: 0481 2722100.


എ​ല്ലാ​വി​ധ അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടും​കൂ​ടി ഏ​റ്റ​വും മി​ക​ച്ച​തും ഉ​ന്ന​ത നി​ല​വാ​ര​മു​ള്ള​തു​മാ​യ അ​ര്‍ബു​ദ​ചി​കി​ത്സ കു​റ​ഞ്ഞ ചെ​ല​വി​ല്‍ ന​ൽ​കാ​ൻ ചെ​ത്തി​പ്പു​ഴ സെ​ന്‍റ് തോ​മ​സ് ഹോ​സ്പി​റ്റ​ല്‍ പൂ​ര്‍ണ​സ​ജ്ജമാണെ​ന്ന് ഹോ​സ്പി​റ്റ​ല്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്‌ട​ര്‍ ഫാ. ​ജ​യിം​സ് പി. ​കു​ന്ന​ത്ത് അ​റി​യി​ച്ചു.