വാ​ര​പ്പെ​ട്ടി സ​മ്പൂ​ർ​ണ ഡി​ജി​റ്റ​ൽ സാ​ക്ഷ​ര​താ പ​ഞ്ചാ​യ​ത്ത്
Thursday, October 17, 2024 4:17 AM IST
കോ​ത​മം​ഗ​ലം: വാ​ര​പ്പെ​ട്ടി പ​ഞ്ചാ​യ​ത്ത് സ​മ്പൂ​ർ​ണ ഡി​ജി​റ്റ​ൽ സാ​ക്ഷ​ര​ത പ്ര​ഖ്യാ​പ​നം ന​ട​ത്തി. ഡി​ജി കേ​ര​ളം 2024 പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വാ​ര​പ്പെ​ട്ടി പ​ഞ്ചാ​യ​ത്തി​ൽ ന​ട​ന്ന ഡി​ജി​റ്റ​ൽ സാ​ക്ഷ​ര​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തീ​ക​രി​ച്ച​ത്.

13 വാ​ർ​ഡു​ക​ളി​ലാ​യി ക​ണ്ടെ​ത്തി​യ 14-65 പ്രാ​യ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ട്ട​തു​മാ​യ സ്മാ​ർ​ട്ട്ഫോ​ൺ മു​ത​ലാ​യ ആ​ധു​നി​ക ഇ​ല​ക്ട്രോ​ണി​ക് സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​ൻ അ​റി​യാ​ത്ത​വ​രാ​യ 1202 പേ​രെ ഡി​ജി​റ്റ​ൽ സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​നു​ള്ള പ്രാ​ഥ​മി​ക പ​രി​ജ്ഞാ​നം പ​ക​ർ​ന്ന് ന​ൽ​കി​യാ​ണ് ഇ​ത് പൂ​ർ​ത്തീ​ക​രി​ച്ച​ത്.


എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ ഒ​ക്ടോ​ബ​ർ 20നും ​സം​സ്ഥാ​ന​ത്ത് ന​വം​ബ​ർ ഒ​ന്നി​നും ന​ട​ത്തു​ന്ന സ​മ്പൂ​ർ​ണ സാ​ക്ഷ​ര​ത പ്ര​ഖ്യാ​പ​ന​ത്തി​ന്‍റെ മു​ന്നോ​ടി​യാ​യാ​ണ് പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ റാ​ണി​ക്കു​ട്ടി ജോ​ർ​ജ് പ്ര​ഖ്യാ​പ​നം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ. ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.