അവകാശ സംരക്ഷണത്തിനായി സായാഹ്ന ധര്‍ണ
1461381
Wednesday, October 16, 2024 3:56 AM IST
കൊച്ചി: എയ്ഡഡ് സ്കൂള്‍ മേലധികാരികള്‍ക്ക് നല്‍കിയിരുന്ന സെല്‍ഫ് ഡ്രോയിംഗ് പദവി എടുത്തുമാറ്റി ശമ്പള ബില്ലു മാറാന്‍ വിദ്യാഭ്യാസ ഓഫീസര്‍മാരുടെ ഒപ്പ് വേണമെന്ന ധനവകുപ്പിന്റെ ഉത്തരവ് പിന്‍വലിക്കണമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. ദീപ്തി മേരി വര്‍ഗീസ് ആവശ്യപ്പെട്ടു.
എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്സ് അസോസിയേഷന് ജില്ലാ കമ്മിറ്റി ആര്‍ഡിഡി ഓഫിസിന് മുമ്പില്‍ നടത്തിയ സായാഹ്ന ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ജില്ലാ പ്രസിഡന്റ് ജോയി സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു.
കോര്പറേഷന് കൗണ്‍സിലര്‍ ഹെന്‍ട്രി ഓസ്റ്റിന്‍, അസോസിയേഷന് ജനറല്‍ സെക്രട്ടറി ബിനു കെ. വര്‍ഗീസ്, സംസ്ഥാന വൈസ്പ്രസിഡന്റ് ടി.എന്‍. വിനോദ്, സെക്രട്ടറി ജിജി ഫിലിപ്പ്, വനിതാ ഫോറം അധ്യക്ഷ ജിബി എ. പോള്‍, റീന പാപ്പച്ചന്, എസ്. ഷെബില്‍, ഷെനോജ് ഏബ്രഹാം, ടിന്റു പൗലോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.