റെ​ട്രോ​സ്‌​പെ​ക്റ്റി​വ് ശ്ര​ദ്ധേ​യ​മാ​കു​ന്നു
Thursday, October 17, 2024 4:05 AM IST
കൊ​ച്ചി: മ​ൺ​മ​റ​ഞ്ഞ ചി​ത്ര​കാ​ര​നും മാ​വേ​ലി​ക്ക​ര രാ​ജാ ര​വി​വ​ര്‍​മ ഫൈ​ന്‍ ആ​ര്‍​ട്‌​സ് കോ​ള​ജി​ലെ ക​ലാ​ധ്യാ​പ​ക​നു​മാ​യി​രു​ന്ന ജി. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ രേ​ഖാ​ചി​ത്ര​ങ്ങ​ളു​ടെ​യും പെ​യി​ന്‍റിം​ഗു​ക​ളു​ടെ​യും പ്ര​ദ​ര്‍​ശ​നം റെ​ട്രോ​സ്‌​പെ​ക്റ്റി​വ് ശ്ര​ദ്ധേ​യ​മാ​കു​ന്നു.

ക​ലാ​വി​ദ്യാ​ര്‍​ത്ഥി​യാ​യി​രു​ന്ന കാ​ലം മു​ത​ല്‍ 62-ാം വ​യ​സി​ല്‍ മ​രി​ക്കു​ന്ന​ത് വ​രെ വ​ര​ച്ച വി​വി​ധ ചി​ത്ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് പ്ര​ദ​ര്‍​ശ​നം. സാ​ധാ​ര​ണ മ​നു​ഷ്യ​രു​ടെ ജീ​വി​ത​വും പ്ര​കൃ​തി​യും ആ​ഘോ​ഷ​ങ്ങ​ളും കോ​ര്‍​ത്തി​ണ​ക്കി ര​ചി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള വ​ര്‍​ത്ത​മാ​ന​ങ്ങ​ള്‍ എ​ന്ന സീ​രി​സി​ലെ നൂ​റോ​ളം രേ​ഖാ​ചി​ത്ര​ങ്ങ​ളും പ്ര​ദ​ര്‍​ശ​ന​ത്തി​ലു​ണ്ട്.


സാം​സ്‌​കാ​രി​ക വ​കു​പ്പി​ന്‍റെ​യും കേ​ര​ള ല​ളി​ത​ക​ലാ അ​ക്കാ​ഡ​മി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ദ​ര്‍​ബാ​ര്‍ ഹാ​ള്‍ ആ​ര്‍​ട്ട് ഗാ​ല​റി​യി​ലാ​ണ് പ്ര​ദ​ര്‍​ശ​നം. ഹൈ​ബി ഈ​ഡ​ന്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള ല​ളി​ത​ക​ലാ അ​ക്കാ​ഡ​മി ചെ​യ​ര്‍​മാ​ന്‍ മു​ര​ളി ചീ​രോ​ത്ത്, സെ​ക്ര​ട്ട​റി ബാ​ല​മു​ര​ളി​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. 20ന് ​സ​മാ​പി​ക്കും.