മൂ​വാ​റ്റു​പു​ഴ ഉ​പ​ജി​ല്ലാ സ്കൂ​ൾ കാ​യി​ക​മേ​ള : എ​ൽ​പി വി​ഭാ​ഗം മ​ത്സ​ര​ങ്ങ​ൾ സ​മാ​പി​ച്ചു
Friday, October 18, 2024 2:04 AM IST
മൂ​വാ​റ്റു​പു​ഴ: മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭാ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്നു​വ​ന്ന ഉ​പ​ജി​ല്ലാ സ്കൂ​ൾ കാ​യി​ക​മേ​ള​യു​ടെ എ​ൽ​പി വി​ഭാ​ഗം മ​ത്സ​ര​ങ്ങ​ൾ സ​മാ​പി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​നം ന​ഗ​ര​സ​ഭ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ അ​ബ്ദു​ൾ സ​ലാം ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ച്ച്എം ഫോ​റം സെ​ക്ര​ട്ട​റി എം.​കെ. മു​ഹ​മ്മ​ദ്, കാ​യി​ക അ​ധ്യാ​പ​ക​രാ​യ ജെ​യ്സ​ണ്‍ പി. ​ജോ​സ​ഫ്, എ​ൽ​ദോ കു​ര്യാ​ക്കോ​സ്, ഉ​പ​ജി​ല്ല സ്പോ​ർ​ട്സ് സെ​ക്ര​ട്ട​റി കെ.​പി. അ​സീ​സ്, വാ​ക്കിം​ഗ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് പി.​എ. സു​ബൈ​ർ, സ​ബീ​ർ മൂ​വാ​റ്റു​പു​ഴ തു​ട​ങ്ങി വി​വി​ധ സ്കൂ​ളു​ക​ളി​ലെ പ്ര​ധാ​നാ​ധ്യാ​പ​ക​ർ പ​ങ്കെ​ടു​ത്തു.

സീ​നി​യ​ർ വി​ഭാ​ഗം മ​ത്സ​ര​ങ്ങ​ൾ ക​ഴി​ഞ്ഞ ആ​ഴ്ച്ച സ​മാ​പി​ച്ചി​രു​ന്നു. 66 പോ​യി​ന്‍റു​മാ​യി മൂ​വാ​റ്റു​പു​ഴ നി​ർ​മ​ല ജൂ​നി​യ​ർ സ്കൂ​ൾ ഓ​വ​റോ​ൾ ക​ര​സ്ഥ​മാ​ക്കി. 20 പോ​യി​ന്‍റു​മാ​യി കാ​വു​ങ്ക​ര കെ​എം​എ​ൽ​പി സ്കൂ​ൾ, ആ​ര​ക്കു​ഴ സെ​ന്‍റ് ജോ​സ​ഫ് സ്കൂ​ൾ എ​ന്നി​വ​ർ ര​ണ്ടാം സ്ഥാ​നം പ​ങ്കി​ട്ടു.


19 പോ​യി​ന്‍റു​മാ​യി മു​ള​വൂ​ർ എം​എ​സ്എം സ്കൂ​ൾ മൂ​ന്നാം സ്ഥാ​ന​വും നേ​ടി. എ​ൽ​പി മി​നി വി​ഭാ​ഗ​ത്തി​ൽ 26 പോ​യി​ന്‍റു​മാ​യി നി​ർ​മ​ല ജൂ​ണി​യ​ർ സ്കൂ​ൾ ഒ​ന്നാം സ്ഥാ​ന​വും 19 പോ​യി​ന്‍റു​മാ​യി മു​ള​വൂ​ർ എം​എ​സ്എം സ്കൂ​ൾ ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. എ​ൽ​പി കി​ഡീ​സ് വി​ഭാ​ഗ​ത്തി​ൽ 40 പോ​യി​ന്‍റു​മാ​യി നി​ർ​മ​ല ജൂ​ണി​യ​ർ സ്കൂ​ളും 16 പോ​യി​ന്‍റു​മാ​യി പ​റ​ന്പ​ഞ്ചേ​രി സെ​ന്‍റ് സ്റ്റീ​ഫ​ൻ സ്കൂ​ളും ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ നേ​ടി.