ശ​മ്പ​ള ബി​ല്ലു​ക​ൾ കൗ​ണ്ട​ർ സൈ​ൻ ചെ​യ്യ​ണം: ഉ​ത്ത​ര​വി​നെ​തി​രെ ധ​ർ​ണ സം​ഘ​ടി​പ്പി​ച്ചു
Thursday, October 17, 2024 4:17 AM IST
മൂ​വാ​റ്റു​പു​ഴ: സം​സ്ഥാ​ന​ത്തെ എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ലെ ശ​മ്പ​ള ബി​ല്ലു​ക​ൾ കൗ​ണ്ട​ർ സൈ​ൻ ചെ​യ്യ​ണ​മെ​ന്ന ധ​ന​കാ​ര്യ വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വി​നെ​തി​രെ ധ​ർ​ണ സം​ഘ​ടി​പ്പി​ച്ചു.

ഈ ​മാ​സം മു​ത​ൽ എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ലെ ശ​മ്പ​ള ബി​ല്ലു​ക​ൾ വി​ദ്യ​ഭ്യാ​സ ഓ​ഫീ​സു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ കൗ​ണ്ട​ർ സൈ​ൻ ചെ​യ്യ​ണ​മെ​ന്ന ധ​ന​കാ​ര്യ​വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വി​നെ​തി​രെ​യാ​ണ് പ്ര​ധാ​ന​ധ്യാ​പ​ക​രു​ടെ സം​ഘ​ട​ന​യാ​യ കെ​പി​പി​എ​ച്ച്എ, എ​യ്ഡ​ഡ് സ്കൂ​ൾ ക്ല​ർ​ക്ക് അ​സോ​സി​യേ​ഷ​നാ​യ കെ​എ​എ​സ്എ​ൻ​ടി​എ​സ്എ എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ സം​യു​ക്ത​ഭ്യ​മു​ഖ്യ​ത്തി​ൽ മൂ​വാ​റ്റു​പു​ഴ എ​ഇ​ഒ ഓ​ഫീ​സി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ സം​ഘ​ടി​പ്പി​ച്ച​ത്.


കേ​ര​ള​ത്തി​ലെ മു​ഴു​വ​ൻ എ​ഇ​ഒ/​ഡി​ഇ​ഒ ഓ​ഫീ​സു​ക​ളു​ടെ മു​മ്പി​ലും പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ന്നു. മൂ​വാ​റ്റു​പു​ഴ​യി​ൽ ന​ട​ന്ന ധ​ർ​ണ കെ​പി​പി​എ​ച്ച്എ സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗം എം.​കെ. മു​ഹ​മ്മ​ദ്‌ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പൂ​ർ​ണ​മാ​യും ഗ​വ. ശ​ന്പ​ള സോ​ഫ്റ്റ്‌​വെ​യ​റാ​യ സ്പാ​ർ​ക്കി​ൽ ത​യാ​റാ​ക്കു​ന്ന ബി​ല്ലി​ൽ വീ​ണ്ടും ഉ​ദ്യോ​ഗ​സ്ഥ​ർ കൗ​ണ്ട​ർ സൈ​ൻ ചെ​യ്യു​ന്ന​തു​വ​ഴി ജോ​ലി ഭാ​രം കൂ​ടു​മെ​ന്നും അ​നാ​വ​ശ്യ സ​മ​യ​ന​ഷ്ടം സൃ​ഷ്ടി​ക്കു​മെ​ന്നും സ​മ​രം അ​ഭി​പ്രാ​യ​പ്പെ​ട്ടു.