ബാറിൽ യു​വാ​വി​ന്‍റെ കൊ​ല​പാ​ത​കം: ആ​റ് പേ​ര്‍ അ​റ​സ്റ്റി​ല്‍
Friday, October 18, 2024 2:04 AM IST
അ​ങ്ക​മാ​ലി: ന​ഗ​ര​സ​മ​ധ്യ​ത്തി​ലെ ബാ​റി​ല്‍ യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ആ​റു പേ​ര്‍ അ​റ​സ്റ്റി​ല്‍. കി​ട​ങ്ങൂ​ര്‍ കി​ഴ​ങ്ങ​ന്‍​പ​ള്ളി ബി​ജേ​ഷ് (ബി​ജു 37), കി​ട​ങ്ങൂ​ര്‍ മ​ണാ​ട്ട്‌​വ​ള​പ്പി​ല്‍ വി​ഷ്ണു(33), കി​ട​ങ്ങൂ​ര്‍ തേ​റാ​ട്ട് സ​ന്ദീ​പ്(41), പ​വി​ഴ​പ്പൊ​ങ്ങ് പാ​ല​മ​റ്റം ഷി​ജോ ജോ​സ്(38), പ​വി​ഴ​പ്പൊ​ങ്ങ് കി​ങ്ങി​ണി​മ​റ്റം സു​രേ​ഷ് (ത​മ്പു​രാ​ട്ടി സു​രേ​ഷ് 43), മ​റ്റൂ​ര്‍ പൊ​തി​യ​ക്ക​ര വ​ല്ലൂ​രാ​ന്‍ ആ​ഷി​ഖ് പൗ​ലോ​സ്(25) എ​ന്നി​വ​രെ​യാ​ണ് അ​ങ്ക​മാ​ലി പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.

കി​ട​ങ്ങൂ​ര്‍ വ​ലി​യോ​ലി​പ​റ​മ്പി​ല്‍ ആ​ഷി​ഖ് മ​നോ​ഹ​ര​ന്‍(32) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി 11.15 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വ്യ​ക്തി വൈ​രാ​ഗ്യ​മാ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ആ​ഷി​ഖ് മ​നോ​ഹ​ര​നെ സു​ഹൃ​ത്താ​യ ആ​ഷി​ഖ് പൗ​ലോ​സ് ബാ​റി​ല്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ളി​ല്‍ ചി​ല​രെ മ​ര്‍​ദി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ഷി​ഖ് മ​നോ​ഹ​ര​നെ​തി​രെ കേ​സു​ക​ളു​ണ്ട്. ഈ ​മ​ര്‍​ദ​ന​ത്തി​ന്‍റെ വൈ​രാ​ഗ്യ​മാ​ണ് വാ​ക്കു​ത​ര്‍​ക്ക​ത്തി​ല്‍ തു​ട​ങ്ങി കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്.


ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​ക​ളെ അ​ങ്ക​മാ​ലി​യി​ലെ വി​വി​ധ ഇ​ട​ങ്ങ​ളി​ല്‍ നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. അ​റ​സ്റ്റി​ലാ​യ​വ​രി​ല്‍ ഷി​ജോ ജോ​സ്, സ​ന്ദീ​പ് എ​ന്നി​വ​ര്‍ ഒ​ഴി​കെ​യു​ള്ള​വ​ര്‍ നി​ര​വ​ധി കേ​സു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​രാ​ണ്.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വൈ​ഭ​വ് സ​ക്‌​സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഡി​വൈ​എ​സ്പി ടി.​ആ​ര്‍. രാ​ജേ​ഷ്, ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ആ​ര്‍.​വി. അ​രു​ണ്‍​കു​മാ​ര്‍, എ​സ്‌​ഐ കെ. ​പ്ര​ദീ​പ് കു​മാ​ര്‍, സി​പി​ഒ​മാ​രാ​യ അ​ജി​ത തി​ല​ക​ന്‍, മു​ഹ​മ്മ​ദ് ഷ​രീ​ഫ്, കെ.​എം. മ​നോ​ജ്, എ​ന്‍.​എ​സ്. അ​ഭി​ലാ​ഷ്, മു​ഹ​മ്മ​ദ് അ​മീ​ര്‍ തു​ട​ങ്ങി​യ​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ള്ള​ത്.