ശീ​ത​കാ​ല പ​ച്ച​ക്ക​റി തൈ​ക​ൾ വിതരണം ചെയ്തു
Thursday, October 17, 2024 4:09 AM IST
നെ​ടു​മ്പാ​ശേ​രി: നെ​ടു​മ്പാ​ശേ​രി മേ​ഖ​ല മ​ർ​ക്ക​ന്‍റ​യി​ൽ സൊ​സൈ​റ്റി സ​മൃ​ദ്ധി നാ​ട്ടു പീ​ടി​ക​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ശീ​ത​കാ​ല പ​ച്ച​ക്ക​റി തൈ​ക​ളു​ടെ വി​ത​ര​ണ പ​ദ്ധ​തി​ക​ൾ ആ​രം​ഭി​ച്ചു.

വി​വി​ധ​യി​നം ശീ​ത​കാ​ല പ​ച്ച​ക്ക​റി തൈ​ക​ളാ​ണ് സ​മൃ​ദ്ധി​യി​ലൂ​ടെ മ​ർ​ക്ക​ന്‍റ​യി​ൽ സൊ​സൈ​റ്റി ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

തൈ​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം നെ​ടു​മ്പാ​ശേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് എ.വി. സു​നി​ൽ നിർവഹിച്ചു.​മ​ർ​ക്ക​ന്‍റെ​യി​ൽ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് സി.പി. ത​രി​യ​ൻ അ​ധ്യ​ക്ഷ​നാ​യി.