‘പ്ലൈ​വു​ഡ്, പ​ശ ക​മ്പ​നി​ക​ളു​ടെ പ്ര​വ​ർ​ത്ത​നാ​നു​മ​തി റ​ദ്ദാ​ക്ക​ണം’
Thursday, October 17, 2024 4:18 AM IST
മൂ​വാ​റ്റു​പു​ഴ: പാ​യി​പ്ര - മാ​നാ​റി പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളു​ടെ ജീ​വി​തം ദു​രി​ത​ത്തി​ലാ​ക്കി​യ പ്ലൈ​വു​ഡ് ക​മ്പ​നി​ക​ളു​ടേ​യും പ​ശ​ക്ക​മ്പ​നി​ക​ളു​ടേ​യും പ്ര​വ​ർ​ത്ത​നാ​നു​മ​തി അ​ധി​കൃ​ത​ർ റ​ദ്ദാ​ക്ക​ണ​മെ​ന്ന് സി​പി​എം പാ​യി​പ്ര ലോ​ക്ക​ൽ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. കാ​സ​ർ​ഗോ​ഡ് എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത മേ​ഖ​ല​യെ പോ​ലെ പാ​യി​പ്ര- മാ​നാ​റി​യെ മാ​റ്റ​രു​തെ​ന്നും സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.


പോ​യാ​ലി ടൂ​റി​സം പ​ദ്ധ​തി എ​ത്ര​യും വേ​ഗം ന​ട​പ്പാ​ക്കാ​ൻ ടൂ​റി​സം വ​കു​പ്പ് ത​യാ​റാ​ക​ണ​മെ​ന്നും സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​മു​യ​ർ​ന്നു. സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ഗോ​പി കോ​ട്ട​മു​റി​ക്ക​ൽ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം കെ.​എ​സ്. റ​ഷീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.