ദേ​ശീ​യ നീ​ന്ത​ല്‍: വി​ശ്വ​ജ്യോ​തി​ക്ക് ര​ണ്ടാം സ്ഥാ​നം
Friday, October 18, 2024 2:04 AM IST
അ​ങ്ക​മാ​ലി: ഭു​വ​നേ​ശ്വ​രി​ല്‍ ന​ട​ന്ന സി​ബി​എ​സ്ഇ ദേ​ശീ​യ നീ​ന്ത​ല്‍ മ​ത്സ​ര​ത്തി​ല്‍ അ​ങ്ക​മാ​ലി വി​ശ്വ​ജ്യോ​തി സ്‌​കൂ​ളി​ന് മി​ക​ച്ച നേ​ട്ടം. നാ​ല് സ​ര്‍​ണ​വും അ​ഞ്ച് വെ​ള്ളി​യും നാ​ല് വെ​ങ്ക​ല​വും ഉ​ള്‍​പ്പെ​ടെ 13 മ​ഡ​ലു​ക​ള്‍ നേ​ടി 132 പോ​യി​ന്‍റോ​ടെ വി​ശ്വ​ജ്യോ​തി സ്‌​കൂ​ള്‍ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി. ഇ​ന്ത്യ, കു​വൈ​ത്ത്, ബ​ഹ്റൈ​ന്‍, മ​സ്‌​ക​റ്റ്, ദു​ബാ​യ്, അ​ബു​ദാ​ബി, ഖ​ത്ത​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള 720 സി​ബി​എ​സ്ഇ സ്‌​കൂ​ളു​ക​ളി​ല്‍​നി​ന്നും മൊ​ത്തം 2580 പേ​രാ​ണ് മ​ത്സ​രി​ച്ച​ത്.

വി​ശ്വ​ജ്യോ​തി​യി​ല്‍​നി​ന്നും 27 പേ​ര്‍ പ​ങ്കെ​ടു​ത്തു. ഇ​തി​ല്‍ 23 പേ​ര്‍ മെ​ഡ​ല്‍ നേ​ടി. ജോ​സ​ഫ് വി. ​ജോ​സ് ഏ​റ്റ​വും വേ​ഗ​ത​യേ​റി​യ നീ​ന്ത​ല്‍ താ​ര​മാ​യി. ജോ​സ​ഫ് വി. ​ജോ​സി​നും ഗാ​യ​ത്രി ദേ​വി​നും ന​വം​ബ​റി​ല്‍ രാ​ജ്കോ​ട്ടി​ല്‍ ന​ട​ക്കു​ന്ന സ്‌​കൂ​ള്‍ ഗെ​യിം​സ് ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ​യു​ടെ ദേ​ശീ​യ​ത​ല മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ അ​വ​സ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. മെ​ഡ​ല്‍ ജേ​താ​ക്ക​ളെ​യും പ​രി​ശീ​ല​ക​ന്‍ അ​നി​ല്‍​കു​മാ​റി​നെ​യും സ്‌​കൂ​ള്‍ മാ​നേ​ജ്മെ​ന്‍റ് അ​ഭി​ന​ന്ദി​ച്ചു.