കേരള കോണ്ഗ്രസ് (എം) കുട്ടന്പുഴ മണ്ഡലം കണ്വൻഷൻ
1461375
Wednesday, October 16, 2024 3:51 AM IST
കോതമംഗലം: കേരള കോണ്ഗ്രസ് (എം) കുട്ടന്പുഴ മണ്ഡലം കണ്വൻഷൻ പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം പോൾ മുണ്ടയ്ക്കൽ ഉദ്ഘാടനം ചെയ്തു.
കുട്ടന്പുഴയുടെ വികസനത്തിന് വന്യമൃഗശല്യം ഒഴിവാക്കുന്നതിന് നടപടി ഉണ്ടാകണം, പഴയ ആലുവാ - മൂന്നാർ റോഡ് തുറക്കുവാൻ സർക്കാർ ഇടപെടൽ ഉണ്ടാകണം, കുട്ടന്പുഴയിൽ ആർട്സ് കോളജ് അനുവദിക്കണം, ബോട്ടുജെട്ടിയും പാർക്കും അനുവദിക്കണം, അഞ്ച് വാർഡുകളിലെങ്കിലും മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന സർക്കാരിന് നിവേദനം നൽകുവാൻ യോഗം തീരുമാനിച്ചു. യോഗത്തിൽ പ്രസിഡന്റ് ബിനോയ് കുട്ടന്പുഴ അധ്യക്ഷത വഹിച്ചു.
ജില്ലാ കമ്മറ്റിയംഗം സണ്ണി പുതുശേരി, പഞ്ചായത്തംഗം ഷീല രാജീവ്, തോമസ് വട്ടപ്പാറ, സജി തടത്തിൽ, ബൈജു വർഗീസ്, ഷാജി മാത്യു, എം.കെ ബിനു, മത്തായി വാഴയിൽ, സുഗുണൻ കുട്ടന്പുഴ എന്നിവർ പ്രസംഗിച്ചു.
അനുസ്മരണം
മൂവാറ്റുപുഴ: സിപിഎം ആദ്യകാല പ്രവർത്തകൻ, മൂവാറ്റുപുഴ ഏരിയ കമ്മിറ്റിയംഗം, വാളകം നെയ്ത്ത് തൊഴിലാളി യൂണിയൻ പ്രവർത്തകൻ, കെഎസ്കെടിയു ഏരിയ പ്രസിഡന്റുമായിരുന്ന ടി.എം. കുര്യനെ അനുസരിച്ചു. അനുസ്മരണം യോഗം സിപിഎം ഏരിയ കമ്മിറ്റിയംഗം യു.ആർ. ബാബു ഉദ്ഘാടനം ചെയ്തു.