മൂവാറ്റുപുഴ വിദ്യാഭ്യാസ ഉപജില്ലാ ശാസ്ത്രമേളയ്ക്ക് തുടക്കം
1461378
Wednesday, October 16, 2024 3:56 AM IST
മൂവാറ്റുപുഴ: മൂവാറ്റുപുഴ വിദ്യാഭ്യാസ ഉപജില്ലാ ശാസ്ത്രമേള നിർമല ഹയർ സെക്കൻഡറി സ്കൂളിൽ നഗരസഭാധ്യക്ഷൻ പി.പി. എൽദോസ് ഉദ്ഘാടനം ചെയ്തു. നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ ജോസ് കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. രാജഗിരി കോളജ് ഓഫ് എൻജിനീയറിംഗ് പ്രഫ. സോജൻ ലാൽ മുഖ്യപ്രഭാഷണം നടത്തി.
മൂവാറ്റുപുഴ ഡിഇഒ ആർ. സുമ, നഗരസഭാംഗം രാജശ്രീ രാജു, പിടിഎ പ്രസിഡന്റ് ബേസിൽ പൗലോസ്, ടി.ജി. ബിജി, സിസ്റ്റർ റാണി അഗസ്റ്റിൻ, സന്തോഷ് ടിബി, ബിജു കുമാർ, കെ.എം. മുഹമ്മദ്, വി.എസ്. ധന്യ, കെ.എം. ഷെമീർ, പി.എ. കബീർ, പ്രോഗ്രാം കമ്മിറ്റി കണ്‍വീനർ റവ. ഡോ. ആന്റണി പുത്തൻകുളം, കണ്‍വീനർ അന്പിളി എന്നിവർ പ്രസംഗിച്ചു. ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഐടി, പ്രവൃത്തി പരിചയ മേളകളിൽ എൽപി,
യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിലായി ആയിരത്തോളം പ്രതിഭകളാണ് മത്സരിക്കുന്നത്. ശാസ്ത്രമേള മൂവാറ്റുപുഴ എസ്എൻഡിപി എച്ച്എസ്എസിലും സാമൂഹ്യശാസ്ത്രമേള നിർമല എച്ച്എസ്എസിലും ഗണിത ശാസ്ത്ര, ഐടി മേള മൂവാറ്റുപുഴ സെന്റ് അഗസ്റ്റിൻസ് ഗേൾസ് എച്ച്എസ്എസിലും പ്രവൃത്തി പരിചയമേള പേഴയ്ക്കാപ്പിള്ളി ഗവ. എച്ച്എസ്എസിലും നടക്കും. മൂവാറ്റുപുഴ സെന്റ് അഗസ്റ്റിൻസ് ഗേൾസ് എച്ച്എസ്എസിൽ നടക്കുന്ന സമാപന സമ്മേളനം ഡീൻ കുര്യക്കോസ് എംപി ഉദ്ഘാടനം ചെയ്യും.