കൂ​ത്താ​ട്ടു​കു​ളം ഉ​പ​ജി​ല്ലാ കാ​യി​ക​മേ​ള : ഇ​ല​ഞ്ഞി സെ​ന്‍റ് പീ​റ്റേ​ഴ്സി​ന് ഓ​വ​റോ​ൾ
Thursday, October 17, 2024 4:17 AM IST
കൂ​ത്താ​ട്ടു​കു​ളം: ഉ​പ​ജി​ല്ലാ സ്കൂ​ൾ കാ​യി​ക​മേ​ള സ​മാ​പി​ച്ചു. ഇ​ല​ഞ്ഞി സെ​ന്‍റ് പീ​റ്റേ​ഴ്സ് എ​ച്ച്എ​സ്എ​സി​ന് ഓ​വ​റോ​ൾ കി​രീ​ടം. പാ​ല​ക്കു​ഴ മേ​ഡ​ൽ എ​ച്ച്എ​സ് ര​ണ്ടാം സ്ഥാ​ന​വും കൂ​ത്താ​ട്ടു​കു​ളം ഗ​വ. യു​പി സ്കൂ​ൾ മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

മാ​ർ​ച്ച് പാ​സ്റ്റി​ൽ കൂ​ത്താ​ട്ടു​കു​ളം ഗ​വ. യു​പി ഒ​ന്നാം സ്ഥാ​ന​വും സൗ​ത്ത് മാ​റാ​ടി ഗ​വ. യു​പി ര​ണ്ടാം സ്ഥാ​ന​വും നേ​ടി. എ​ൽ​പി മി​നി വി​ഭാ​ഗ​ത്തി​ൽ കൂ​ത്താ​ട്ടു​കു​ളം ഗ​വ. യു​പി ഒ​ന്നാ​മ​തെ​ത്തി. സൗ​ത്ത് മാ​റാ​ടി ഗ​വ. യു​പി​ക്കാ​ണ് ര​ണ്ടാം സ്ഥാ​നം.

കി​ഡീ​സ് വി​ഭാ​ഗ​ത്തി​ൽ ഇ​ല​ഞ്ഞി സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് എ​ൽ​പി ഒ​ന്നാം സ്ഥാ​ന​വും വ​ട​ക​ര എ​ൽ​എ​ഫ് ര​ണ്ടാം സ്ഥാ​ന​വും നേ​ടി. യു​പി കി​ഡീ​സി​ൽ ഇ​ല​ഞ്ഞി സെ​ന്‍റ് പീ​റ്റേ​ഴ്സ് എ​ച്ച്എ​സ് ഒ​ന്നാം സ്ഥാ​ന​വും കൂ​ത്താ​ട്ടു​കു​ളം ഗ​വ. യു​പി ര​ണ്ടാം സ്ഥാ​ന​വും നേ​ടി. സ​ബ് ജൂ​ണി​യ​ർ വ​ട​ക​ര എ​ൽ​എ​ഫ്എ​ച്ച്എ​സ് ഒ​ന്നാ​മ​തെ​ത്തി. ഇ​ല​ഞ്ഞി സെ​ന്‍റ് പീ​റ്റേ​ഴ്സ് എ​ച്ച്എ​സി​നാ​ണ് ര​ണ്ടാം സ്ഥാ​നം.


ജൂ​ണി​യ​ർ വി​ഭാ​ഗ​ത്തി​ൽ ഇ​ല​ഞ്ഞി സെ​ന്‍റ് പീ​റ്റേ​ഴ്സ് എ​ച്ച്എ​സ് ഒ​ന്നാ​മ​തെ​ത്തി. വ​ട​ക​ര എ​ൽ​എ​ഫ് എ​ച്ച്എ​സി​നാ​ണ് ര​ണ്ടാം സ്ഥാ​നം. സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ പാ​ല​ക്കു​ഴ ഗ​വ.​മോ​ഡ​ൽ സ്കൂ​ൾ ഒ​ന്നാ​മ​തെ​ത്തി.

ഇ​ല​ഞ്ഞി സെ​ന്‍റ് പീ​റ്റേ​ഴ്സ് എ​ച്ച്എ​സ്എ​സി​നാ​ണ് ര​ണ്ടാം സ്ഥാ​നം. സ​മാ​പ​ന യോ​ഗ​ത്തി​ൽ പാ​ല​ക്കു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ജു മു​ണ്ട​പ്ലാ​ക്കി​ൽ സ​മ്മാ​ന വി​ത​ര​ണം ന​ട​ത്തി. എ​ഇ​ഒ ബോ​ബി ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.