കെ​യു​ഡ​ബ്ല്യു​ജെ സം​സ്ഥാ​ന സ​മ്മേ​ള​നം: ഫ്ലാ​ഷ്‌​മോ​ബ് ന​ട​ത്തി
Thursday, October 17, 2024 3:57 AM IST
കൊ​ച്ചി: ഇ​ന്ന് ആ​രം​ഭി​ക്കു​ന്ന കേ​ര​ള പ​ത്ര​പ്ര​വ​ര്‍​ത്ത​ക യൂ​ണി​യ​ന്‍ (കെ​യു​ഡ​ബ്ല്യു​ജെ) 60-ാം സം​സ്ഥാ​ന സ​മ്മേ​ള​നം വി​ളം​ബ​രം ചെ​യ്ത് സെ​ന്‍റ് തെ​രേ​സാ​സ് കോ​ള​ജി​ലെ എ​ന്‍​എ​സ്എ​സ് വോ​ള​ണ്ടി​യ​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന ഇ​ട​ങ്ങ​ളി​ല്‍ ഫ്‌​ളാ​ഷ്‌​മോ​ബ് സം​ഘ​ടി​പ്പി​ച്ചു.

വൈ​റ്റി​ല ജം​ഗ്ഷ​നി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ അ​സി. പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ പി. ​ജ​യ​കു​മാ​ര്‍ പ​താ​ക കൈ​മാ​റി ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു.


ഹൈ​ക്കോ​ടതി ജം​ഗ്ഷ​നി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ സ്പെഷ​ല്‍ ബ്രാ​ഞ്ച് എ​സി​പി ടി.​ആ​ര്‍. ജ​യ​കു​മാ​ര്‍ വാ​ഹ​ന​പ്ര​ചാ​ര​ണ ജാ​ഥ ഫ്ലാ​ഗ്ഓ​ഫ് ചെ​യ്തു. നി​ല​വി​ലെ സാ​മൂ​ഹ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​യ​ര്‍​ത്തി​യാ​യി​രു​ന്നു വി​ദ്യാ​ര്‍​ഥി​നി​ക​ളു​ടെ ഫ്‌​ളാ​ഷ്‌​മോ​ബ്.