നി​യ​മ​സ​ഭ ക​ണ്ടും പ​ഠി​ച്ചും വി​ദ്യാ​ര്‍​ഥി​ക​ള്‍
Friday, October 18, 2024 2:04 AM IST
കൊ​ച്ചി: പ്ര​വ​ര്‍​ത്ത​നാ​ധി​ഷ്ഠി​ത പ​ഠ​ന​രീ​തി​യു​ടെ ഭാ​ഗ​മാ​യി എ​റ​ണാ​കു​ളം ഗ​വ. ജി​എ​ച്ച്എ​സ്എ​സ്, എ​ള​മ​ക്ക​ര ജി​എ​ച്ച്എ​സ്എ​സ്, തേ​വ​ര എ​സ്എ​ച്ച് എ​ച്ച്എ​സ്എ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലെ ഹ്യു​മാ​നി​റ്റി​സ് വി​ദ്യാ​ര്‍​ഥി​ക​ള്‍ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് രാ​ഷ്ട്രീ​യ വി​ജ്ഞാ​ന യാ​ത്ര ന​ട​ത്തി. നി​യ​മ​സ​ഭ​യി​ലും സെ​ക്ര​ട്ടേ​റി​യ​റ്റി​ലും നേ​രി​ട്ടെ​ത്തി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മ​ന​സി​ലാ​ക്കി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍ നി​യ​മ​സ​ഭാ മ്യൂ​സി​യ​വും ദ​ര്‍​ബാ​ര്‍ ഹാ​ളും പ്രി​യ​ദ​ര്‍​ശി​നി പ്ലാ​ന​റ്റോ​റി​യ​വും ച​രി​ത്ര മ്യൂ​സി​യ​വും ക​ണ്ടാ​ണ് മ​ട​ങ്ങി​യ​ത്.

നി​യ​മ​സ​ഭ​യി​ലെ​ത്തി​യ വി​ദ്യാ​ര്‍​ഥി​ക​ളെ സ്പീ​ക്ക​ര്‍ എ.​എ​ന്‍. ഷം​സീ​ര്‍ സ്വീ​ക​രി​ച്ചു. സ​ഭാ ന​ട​പ​ടി​ക്ര​മ​ങ്ങ​ളെ​ക്കു​റി​ച്ചും നി​യ​മ നി​ര്‍​മാ​ണ​ങ്ങ​ളെ​ക്കു​റി​ച്ചു​മു​ള്ള ചോ​ദ്യ​ങ്ങ​ള്‍​ക്ക് സ്പീ​ക്ക​ര്‍ ഉ​ത്ത​രം ന​ല്‍​കി. വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വ്, പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍, എം​എ​ല്‍​എ​മാ​രാ​യ തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍, മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍, ടി.​ജെ. വി​നോ​ദ്, എം. ​നൗ​ഷാ​ദ്, ചാ​ണ്ടി ഉ​മ്മ​ന്‍, ഉ​മാ തോ​മ​സ്, ടി. ​സി​ദ്ധി​ക്ക്, കോ​വൂ​ര്‍ കു​ഞ്ഞു​മോ​ന്‍, മ​ഞ്ഞ​ളാം​കു​ഴി അ​ലി, ടി.​വി. ഇ​ബ്രാ​ഹിം എ​ന്നി​വ​ര്‍ കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ച്ചു.


പ്രി​ന്‍​സി​പ്പ​ൽ​മാ​രാ​യ കെ. ​മി​നി റാം, ​ആ​ര്‍. പ്ര​ശാ​ന്ത​കു​മാ​ര്‍, അ​ധ്യാ​പ​ക​രാ​യ ഡോ. ​എ​സ്. സ​ന്തോ​ഷ്, എ.​എ. ഷ​ഹീ​ര്‍, ഫാ. ​വി​ല്‍​സ​ണ്‍ ചാ​ത്തേ​രി, ഡോ. ​ബാ​ബു എ​ടം​പാ​ടം, ഫാ. ​ഷി​ബി​ന്‍, പി.​എ​സ്. ശ്രീ​ജ, മ​ഞ്ജു മൈ​ക്കി​ള്‍, സെ​യ്ന്‍ എ​ല്‍​ദോ, ബി.​എ​സ്. അ​മൃ​ത, വി.​കെ. ഷാ​ഹി​ന, അ​ലീ​ന എ​ന്നി​വ​രും കു​ട്ടി​ക​ള്‍​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.