ന​ഗ​ര​വാ​സി​ക​ളു​ടെ യാ​ത്രാ ദു​രി​തം: പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി ഡി​സി​സി
Thursday, October 17, 2024 3:57 AM IST
കൊ​ച്ചി: ന​ഗ​ര​വാ​സി​ക​ളെ കൂ​ച്ചു​വി​ല​ങ്ങി​ട്ട് ന​ഗ​ര​ഭ​ര​ണ​ക്കാ​രും വി​വി​ധ സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ളും ജ​ന​ങ്ങ​ളെ ദ്രോ​ഹി​ക്കു​ന്ന​തി​ല്‍ ഡി​സി​സി നേ​തൃ​യോ​ഗം ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി. കൊ​ച്ചി ന​ഗ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കി​ട​ക്കു​ന്ന പ്ര​ധാ​ന റോ​ഡു​ക​ളെ​ല്ലാം ഗ​താ​ഗ​ത യോ​ഗ്യ​മ​ല്ലാ​ത്ത നി​ല​യി​ലാ​ണ്.

പ​ശ്ചി​മ കൊ​ച്ചി മേ​ഖ​ല​യി​ലാ​ണ് രൂ​ക്ഷ​മാ​യ പ്ര​തി​സ​ന്ധി തു​ട​രു​ന്ന​ത്. ഒ​രു മാ​സ​ത്തേ​ക്ക് അ​ല​ക്‌​സാ​ണ്ട​ര്‍ പ​റ​മ്പി​ത്ത​റ പാ​ല​വും കു​ണ്ട​ന്നൂ​ര്‍ മേ​ല്‍​പ്പാ​ല​വും അ​ട​ച്ചി​ട്ടി​രി​ക്കു​ന്നു. ബ​ണ്ട് റോ​ഡും മോ​ശം അ​വ​സ്ഥ​യി​ലാ​ണ്. ന​ഗ​ര​ത്തി​ല്‍ ചി​റ്റൂ​ര്‍ റോ​ഡും ഡി​എ​ച്ച് റോ​ഡും വെ​ട്ടി​പ്പൊ​ളി​ച്ചി​ട്ടി​ട്ട് ആ​ഴ്ച​ക​ളാ​യി. പ്രാ​ദേ​ശി​ക​മാ​യ മ​റ്റ് പ​ല​ത​ര​ത്തി​ലു​ള്ള പ​രാ​തി​ക​ള്‍ ഉ​യ​ര്‍​ന്നി​ട്ടും യാ​തൊ​രു പ​രി​ഹാ​ര​മാ​ര്‍​ഗ​വും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ഡി​സി​സി നേ​തൃ​യോ​ഗം കു​റ്റ​പ്പെ​ടു​ത്തി.

കൊ​ച്ചി ന​ഗ​ര​വാ​സി​ക​ളു​ടെ നീ​ളു​ന്ന യാ​ത്രാ​ദു​രി​ത​ത്തി​ന് ഇ​ട​തു​പ​ക്ഷ കോ​ര്‍​പ​റേ​ഷ​ന്‍ ഭ​ര​ണാ​ധി​കാ​രി​ക​ള്‍ ഒ​രു ഇ​ട​പെ​ട​ലും ന​ട​ത്തു​ന്നി​ല്ല. ബി​എ​സ്എ​ന്‍​എ​ല്‍, വാ​ട്ട​ര്‍ അ​ഥോ​റി​റ്റി, കൊ​ച്ചി സ്മാ​ര്‍​ട്ട് മി​ഷ​ന്‍, പി​ഡ​ബ്ല്യു​ഡി തു​ട​ങ്ങി​യ വ​കു​പ്പു​ക​ള്‍ യാ​തൊ​രു ഏ​കോ​പ​ന​വും ഇ​ല്ലാ​തെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഇ​ഷ്ട​പ്ര​കാ​രം ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​താ​ണ് ഈ ​പ്ര​തി​സ​ന്ധി​ക​ള്‍​ക്ക് കാ​ര​ണം.


കൊ​ച്ചി​യി​ല്‍ ന​ഗ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ജ​ങ്കാ​റു​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​പ്പി​ച്ചും റോ ​റോ സ​ര്‍​വീ​സു​ക​ള്‍ കൂ​ട്ടി​യും യാ​ത്രാ​ദു​രി​ത​ത്തി​ന് അ​ടി​യ​ന്ത​ര പ​രി​ഹാ​രം ഉ​ണ്ടാ​ക്ക​ണം.

സാ​ധാ​ര​ണ യാ​ത്ര​ക്കാ​രെ മാ​ത്ര​മ​ല്ല, ആം​ബു​ല​ന്‍​സു​ക​ള്‍​ക്ക് പോ​ലും സ​ഞ്ചാ​ര​സൗ​ക​ര്യം ഇ​ല്ലാ​ത്ത സ്ഥി​തി​യാ​ണ് ന​ഗ​ര​ത്തി​ല്‍ ഉ​ള്ള​തെ​ന്ന് യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ഡി​സി​സി ഭാ​ര​വാ​ഹി​ക​ള്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

യോ​ഗ​ത്തി​ല്‍ ഡി​സി​സി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി​മാ​രാ​യ കെ ​എം റ​ഹീം, ജി​ത് അ​മീ​ര്‍ ബാ​വ, എം.​പി. ശി​വ​ദ​ത്ത​ന്‍, ജോ​ണ്‍ പ​ഴേ​രി, മു​ന്‍ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജോ​ഷി പ​ള്ള​ന്‍, ഷാ​ജി കു​റു​പ്പ​ശേ​രി, പി ​എ​ച്ച് നാ​സ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.