സ്ത​നാ​ർ​ബു​ദ ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി രാ​ജ​ഗി​രി ആ​ശു​പ​ത്രി
Thursday, October 17, 2024 4:05 AM IST
കൊ​ച്ചി: രാ​ജ​ഗി​രി ആ​ശു​പ​ത്രി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ലു​വ സെ​ന്‍റ് സേ​വ്യേ​ഴ്‌​സ് കോ​ള​ജി​ൽ സ്ത​നാ​ർ​ബു​ദ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി. ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ് അ​ഥോ​റി​റ്റി സ​ബ് ജ​ഡ്ജ് ആ​ർ.​ആ​ർ. ര​ജി​ത ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഡോ. ​അ​ശ്വി​ൻ ജോ​യ് ക്ലാ​സെ​ടു​ത്തു. സ്വ​യം പ​രി​ശോ​ധ​നാ മാ​ർ​ഗ​ങ്ങ​ളെ​ക്കു​റി​ച്ച് ഡോ. ​ടി.​എ​സ്. അ​മൃ​ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി. പ്രി​ൻ​സി​പ്പ​ൽ ഡോ. ​മി​ലോ​ൺ ഫ്രാ​ൻ​സ്, സൈ​ക്കോ​ള​ജി​സ്റ്റ് സി.​ആ​ർ. ശ​ര​ണ്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


ഈ ​മാ​സ​ത്തി​ൽ കോ​ള​ജ് അ​ധ്യാ​പ​ക​ർ​ക്കും, ജീ​വ​ന​ക്കാ​ർ​ക്കും ആ​ശു​പ​ത്രി​യി​ലെ മാ​മോ​ഗ്രം പ​രി​ശോ​ധ​ന​യി​ൽ അ​മ്പ​തു ശ​ത​മാ​നം ഇ​ള​വു ന​ൽ​കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.