സമരം തീർന്നു; ഹാർബറുകൾ ഇന്ന് പ്രവർത്തിക്കും
1461370
Wednesday, October 16, 2024 3:51 AM IST
ചെറായി: മുനമ്പത്തെ ഹാർബറുകളിൽ കഴിഞ്ഞ നാലു ദിവസമായി നടന്നു വന്ന മത്സ്യ കയറ്റ് തൊഴിലാളികളുടെ സമരം പിൻവലിച്ചു. ഔദ്യോഗിക ചർച്ചകൾ പലതും അലസിയതിനെ തുടർന്ന് തരകൻസ് അസോസിയേഷനും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും മുൻകൈ എടുത്തതിനെ തുടർന്ന് ഇന്നലെ തൊഴിലാളി യൂണിയനും സീ ഫുഡ് ഡീലേഴ് ഓർഗനൈസേഷൻ ഭാരവാഹികളും തമ്മിൽ നടന്ന ചർച്ചയിലാണ് ഒത്ത് തീർപ്പായത്. ഇതേ തുടർന്ന് ഇന്ന് മുതൽ ഹാർബറുകൾ തുറന്ന് പ്രവർത്തിക്കും.
പുതിയ നിരക്കുകൾ ബ്രാക്കറ്റിൽ കയറ്റുമതി മത്സ്യം ഒരു കിലോ വാഹനത്തിൽ കയറ്റുന്നതിന് 2.90 രൂപ (3.20), തല വെട്ട് മത്സ്യം - 2.36 (2.60), 25 കിലോ ബോക്സ് ഒന്നിന് - 52.65 (57.25 ), പൊടിക്കാനുള്ള മത്സ്യം ബോക്സിന് -57.25 (63.25), പുറം വണ്ടിയിൽ 59. 65 (66.00), ചാപ്പ മത്സ്യം ആപ്പയിൽ കയറ്റുന്നതിന് 800 രൂപ (900), എയ് സിൽ 1300 (1425), അൺ ലോഡിംഗ് ഒരു ബോക്സ് 32 രൂപ (35), വള്ളത്തിൽ ഒരു കള്ളി കോരുന്നതിന് 16 (17.75 ) പൊക്ക് കൂലി 130 (145)