പ​ള്ളു​രു​ത്തി സ്നേ​ഹ​ഭ​വ​ൻ-‘യാ​ർ’ ദേ​ശീ​യ സെ​മി​നാ​ർ ന​ട​ത്തി
Friday, October 18, 2024 2:04 AM IST
കൊ​ച്ചി: പ​ള്ളു​രു​ത്തി സ്നേ​ഹ​ഭ​വ​ൻ ഡോ​ൺ ബോ​സ്കോ​യും ഡ​ൽ​ഹി "യാ​ർ " ഫോ​റ​വും സം​യു​ക്ത​മാ​യി ത്രി​ദി​ന ദേ​ശീ​യ സെ​മി​നാ​ർ (യാ​ർ) ഇ​ട​ക്കൊ​ച്ചി ആ​ൽ​ഫാ പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ ന​ട​ത്തി. "അ​പ​ക​ട സാ​ധ്യ​ത​യി​ലു​ള്ള കു​ട്ടി​ക​ളു​ടെ​യും യു​വാ​ക്ക​ളു​ടെ​യും സം​ര​ക്ഷ​ണം കു​ടും​ബ സ്ഥാ​പ​ന ശാ​ക്തീ​ക​ര​ണ​ത്തി​ലൂ​ടെ' എ​ന്ന വി​ഷ​യ​ത്തി​ലു​ള്ള സെ​മി​നാ​ർ, സ്നേ​ഹ​ഭ​വ​ൻ ഡോ​ൺ ബോ​സ്കോ​യു​ടെ സു​വ​ർ​ണ ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ചാ​ണു സം​ഘ​ടി​പ്പി​ച്ച​ത്.

"യാ​ർ " ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ഫാ. ​സാ​ന്തി​യാ​ഗോ തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ​ൺ​ബോ​സ്കോ ബം​ഗ​ളൂ​രു വൈ​സ് പ്രൊ​വി​ൻ​ഷ്യ​ൽ ഫാ. ​ഷാ​ൽ​ബി​ൻ കാ​ള​ഞ്ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ൻ ഡോ. ​എം.​പി. ആ​ന്‍റ​ണി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ്നേ​ഹ ഭ​വ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​പി.​ഡി. തോ​മ​സ്, ഫാ. ​ജോ പ്ര​ഭു, ഫാ. ​പാ​ട്രി​ക് ലെ​പ്ച, ഫാ. ​പി.​ഡി ജോ​ൺ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ദേ​ശീ​യ സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക അ​വാ​ർ​ഡു​ക​ൾ ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്തു. സ്നേ​ഹ​ഭ​വ​നി​ലെ കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി​രു​ന്നു.