വ്യാജസര്‍ട്ടിഫിക്കറ്റ് നല്‍കി പണം തട്ടൽ: പ്രതിയുടെ ഭാര്യക്കായി അന്വേഷണം
Thursday, October 17, 2024 3:57 AM IST
കൊ​ച്ചി: വി​വി​ധ കോ​ഴ്‌​സു​ക​ളു​ടെ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ത​ര​പ്പെ​ടു​ത്തി ത​രാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് നി​ര​വ​ധി​പേ​രി​ല്‍ നി​ന്ന് പ​ണം ത​ട്ടി​യ സം​ഭ​വ​ത്തി​ല്‍ അ​റ​സ്റ്റി​ലാ​യ പ്ര​തി​യു​ടെ ഭാ​ര്യ​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ര്‍​ജി​തം.കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ലു​വ എ​ട​ത്ത​ല സ്വ​ദേ​ശി റി​യാ​സി(39)​നെ​യാ​ണ് എ​റ​ണാ​കു​ളം സൗ​ത്ത് സ്‌​റ്റേ​ഷ​ന്‍ സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സി. ​ശ​ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റു​ചെ​യ്ത​ത്.

തു​ട​ര്‍​ന്ന് ഭാ​ര്യ ഒ​ളി​വി​ല്‍ പോ​കു​ക​യാ​യി​രു​ന്നു. അ​ണ്ണാ​മ​ലൈ യൂ​ണി​വേ​ഴ്‌​സി​റ്റി​യു​ടെ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കാ​മെ​ന്നു വി​ശ്വ​സി​പ്പി​ച്ച് പ​ണം ത​ട്ടി​യ സം​ഭ​വ​ത്തി​ല്‍ ത​മി​ഴ്‌​നാ​ട് പോ​ലീ​സ് എ​ടു​ത്ത കേ​സി​ല്‍ ഇ​വ​ര്‍ ശി​ക്ഷ ക​ഴി​ഞ്ഞ് അ​ടു​ത്തി​ടെ​യാ​ണ് പു​റ​ത്തി​റ​ങ്ങി​യ​ത്. അ​തി​നു​ശേ​ഷ​മാ​ണ് വീ​ണ്ടും ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത ര​ണ്ടു കേ​സു​ക​ളി​ലാ​യി ര​ണ്ട​ര ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യാ​ണ് സം​ഘം ത​ട്ടി​യെ​ടു​ത്ത​ത്.


പാ​തി​വ​ഴി​യി​ല്‍ പഠനം മു​ട​ങ്ങി​യ​വ​ര്‍​ക്കും പു​തു​താ​യി കോ​ഴ്‌​സ് ചെ​യ്യാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍​ക്കും ഒ​റ്റ​ത്ത​വ​ണ പ​രീ​ക്ഷ എ​ഴു​തി കോ​ഴ്‌​സ് പൂ​ര്‍​ത്തീ​ക​രി​ച്ചു​ള്ള സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വാ​ങ്ങി​ച്ചു​ത​രാം എ​ന്ന് വി​ശ്വ​സി​പ്പി​ച്ചാ​ണ് ഇ​യാ​ള്‍ ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്.