ബാ​റി​ലെ കൊ​ല​പാ​ത​കം : അ​ഞ്ചു​പേ​ര്‍ ക​സ്റ്റ​ഡി​യി​ല്‍
Thursday, October 17, 2024 3:57 AM IST
കൊ​ല​യ്ക്കു കാ​ര​ണം മു​ൻ​വൈ​രാ​ഗ്യം

അ​ങ്ക​മാ​ലി: ന​ഗ​ര​മ​ധ്യ​ത്തി​ലെ ബാ​റി​ല്‍ യു​വാ​വ് കു​ത്തേ​റ്റു മ​രി​ച്ച കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഞ്ചു പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. നേ​ര​ത്തെ നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യി​ട്ടു​ള്ള സു​രേ​ഷ് ഉ​ള്‍​പ്പെ​ടെ അ​ഞ്ചു പേ​രാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ള്ള​ത്. ഇ​വ​രെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. കേ​സു​മാ​യി ബ​ന്ധ​മു​ള്ള ഏ​താ​നും പേ​ര്‍ ഒ​ളി​വി​ലാ​ണ്.

അ​ങ്ക​മാ​ലി കി​ട​ങ്ങൂ​ര്‍ വ​ലി​യോ​ലി​പ​റ​മ്പി​ല്‍ ആ​ഷി​ക് മ​നോ​ഹ​ര​ന്‍(32) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി 11.15-ന് ​അ​ങ്ക​മാ​ലി കെ​എ​സ്ആ​ര്‍​ടി​സി സ്റ്റാ​ന്‍​ഡി​ന് സ​മീ​പ​മു​ള്ള ഹി​ല്‍​സ് പാ​ര്‍​ക്ക് ബാ​റി​ലാ​യി​രു​ന്നു സം​ഭ​വം.


ആ​ഷി​ഖും സം​ഘ​വു​മാ​ണ് ആ​ദ്യം ബാ​റി​ലെ​ത്തി​യ​ത്. മ​റ്റൊ​രു സം​ഘ​വു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​നി​ടെ​യാ​ണ് ആ​ഷി​ക്കി​ന് ക​ത്തി​കൊ​ണ്ട് കു​ത്തേ​റ്റ​ത്. മു​ന്‍​വൈ​രാ​ഗ്യ​മാ​ണ് കൊ​ല​പാ​ത​ത്തി​ന് കാ​ര​ണം. നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ ആ​ഷി​ക് അ​ടു​ത്തി​ടെ​യാ​ണ് ജ​യി​ലി​ല്‍ നി​ന്നി​റ​ങ്ങി​യ​ത്. ആ​ഷി​ക്കി​ന്‍റെ മൃ​ത​ദേ​ഹം ക​ള​മേ​ശ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പോ​സ്റ്റ്മോ​ര്‍​ട്ടം ന​ട​ത്തി.