ചാ​വ​റ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ അ​ക്കാ​ദ​മി​യി​ൽ ഭ​ക്ഷ്യ​മേ​ള
Thursday, October 17, 2024 4:17 AM IST
വാ​ഴ​ക്കു​ളം: ലോ​ക ഭ​ക്ഷ്യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വാ​ഴ​ക്കു​ളം ചാ​വ​റ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ അ​ക്കാ​ദ​മി​യി​ൽ രു​ചി​ക്കൂ​ട്ട് ഭ​ക്ഷ്യ​മേ​ള ന​ട​ത്തി. സ്കൂ​ൾ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ മാ​നേ​ജ​ർ ഫാ. ​തോ​മ​സ് മ​ഞ്ഞ​ക്കു​ന്നേ​ൽ ഭ​ക്ഷ്യ​മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു.

കെ​ജി മു​ത​ൽ പ​ത്താം ക്ലാ​സ് വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​ത്തി​യ ഭ​ക്ഷ്യ​മേ​ള​യി​ൽ കു​ട്ടി​ക​ൾ പാ​ക​പ്പെ​ടു​ത്തി​യ വി​വി​ധ​യി​നം വി​ഭ​വ​ങ്ങ​ളാ​ണ് ക്ലാ​സ് അ​ടി​സ്ഥാ​ന​ത്തി​ൽ ഒ​രു​ക്കി​യ​ത്. ലൈ​വ് ത​ട്ടു​ക​ട​യും നാ​ട​ൻ വി​ഭ​വ​ങ്ങ​ളും കു​ട്ടി​ക​ൾ സ​ജ്ജ​മാ​ക്കി.