പി. ​ഭാ​സ്‌​ക​ര​ന്‍ അ​നു​സ്മ​ര​ണം ന​ട​ത്തി
Friday, October 18, 2024 8:18 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ വി​ക​സ​ന സ​മി​തി പു​സ്ത​കോ​ത്സ​വ​ത്തി​ല്‍ ക​വി പി. ​ഭാ​സ്‌​ക​ര​ന്‍റെ ജ​ന്മ​ശ​താ​ബ്ദി​യു​ടെ ഭാ​ഗ​മാ​യി അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും പി. ​ഭാ​സ്‌​ക​ര​ന്‍ ര​ചി​ച്ച സി​നി​മാ ഗാ​ന​ങ്ങ​ളു​ടെ ആ​ലാ​പ​ന മ​ത്സ​ര​വും സം​ഘ​ടി​പ്പി​ച്ചു. ക​വി സി.​എം. വി​ന​യ​ച​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഹൊ​സ്ദു​ര്‍​ഗ് താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് പി. ​വേ​ണു​ഗോ​പാ​ല​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​വി.​കെ. പ​ന​യാ​ല്‍, പി. ​പ്ര​ഭാ​ക​ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. എ. ​മാ​ധ​വ​ന്‍ സ്വാ​ഗ​ത​വും സു​നി​ല്‍ പ​ട്ടേ​ന ന​ന്ദി​യും പ​റ​ഞ്ഞു.