സ്പോട്സ് മീറ്റ് കോതമംഗലത്ത് ആരംഭിച്ചു
1461373
Wednesday, October 16, 2024 3:51 AM IST
കോതമംഗലം: കേരള ഫയർ ആൻഡ് റസ്ക്യൂ സർവീസസ്, ഹോംഗാർഡ്സ്, സിവിൽ ഡിഫൻസ് അംഗങ്ങൾ എന്നിവരുടെ എറണാകുളം റീജണൽ സ്പോട്സ് മീറ്റ് കോതമംഗലത്ത് ആരംഭിച്ചു. എംഎ കോളജ് ഗ്രൗണ്ടിൽ ആരംഭിച്ച മീറ്റ് നഗരസഭാധ്യക്ഷൻ കെ.കെ. ടോമി ഉദ്ഘാടനം ചെയ്തു.
റീജണൽ ഫയർ ഓഫീസർ ജെ.എസ്. സുജിത് കുമാർ അധ്യക്ഷത വഹിച്ചു. എറണാകുളം ജില്ലാ ഫയർ ഓഫീസർ കെ. ഹരികുമാർ, ഇടുക്കി ജില്ലാ ഫയർ ഓഫീസർ കെ.കെ. ഷിനോയ്, നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ കെ.എ. നൗഷാദ് എന്നിവർ പ്രസംഗിച്ചു.
ഫുട്ബോൾ മത്സരങ്ങൾ കോതമംഗലം പ്ലേമേക്കർ ടർഫ് ഗ്രൗണ്ടിലും ക്രിക്കറ്റ്, ഷട്ടിൽ മത്സരങ്ങൾ എംഎ കോളജ് ഇൻഡോർ സ്റ്റേഡിയത്തിലും നടന്നുവരുന്നു. രണ്ടു ദിവസം നീണ്ടുനിന്ന മത്സരങ്ങൾ ഇന്നു സമാപിക്കും.