ഇ​ര​പ്പ​ൻ​പാ​റ ടൂറിസം: പ​ദ്ധ​തി​യു​ടെ ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി
Friday, October 18, 2024 4:36 AM IST
ചാ​രും​മൂ​ട്: താ​മ​ര​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ ഇ​ര​പ്പ​ന്‍​പാ​റ​യി​ലെ വെ​ള്ള​ച്ചാ​ട്ടം പ്ര​ദേ​ശ​ത്ത് ഇ​ക്കോ ടൂ​റി​സം പ​ദ്ധ​തി​യു​ടെ ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി. റെ​യി​ൻ​ബോ വാ​ട്ട​ർ ഫാ​ൾ​സ് ആ​ൻ​ഡ് ഇ​ക്കോ ടൂ​റി​സം പ​ദ്ധ​തി​യാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. നി​ർ​മാ​ണോ​ദ്ഘാ​ട​ന​വും ശി​ലാ​സ്ഥാ​പ​ന​വും കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി നി​ർ​വ​ഹി​ച്ചു. എം.​എ​സ്. അ​രു​ൺ കു​മാ​ർ എം​എ​ൽ​എ ശി​ലാ​ഫ​ല​കം അ​നാ​ച്ഛാ​ദ​നം ചെ​യ്തു. ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​വേ​ണു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


ടൂ​റി​സം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ എം.കെ. ന​സീം ബീ​ഗം റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ ജ​ന​പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ​യും പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് നി​ർ​മാ​ണം ന​ട​ത്തു​ന്ന​ത്. സു​സ്ഥി​ര വി​ക​സ​ന വി​ദ​ഗ്‌​ധ​ൻ ഡോ. ​ഷാ​ജു ജ​മാ​ലു​ദീ​നാ​ണ് പ​ദ്ധ​തി​യു​ടെ ഡി​പി​ആ​ർ ത​യാ​റാ​ക്കി​യ​ത്.