അ​നാ​ശാ​സ്യ​കേ​ന്ദ്രം റെ​യ്ഡ്: നാ​ല് പ്ര​തി​ക​ൾ റി​മാ​ൻ​ഡി​ൽ
Thursday, October 17, 2024 3:57 AM IST
കൊ​ച്ചി: എ​റ​ണാ​കു​ളം സൗ​ത്ത് റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​ന്‍ പ​രി​സ​ര​ത്തെ കെ​ട്ടി​ട​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന അ​നാ​ശാ​സ്യ കേ​ന്ദ്ര​ത്തി​ല്‍ പോ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ല്‍ പി​ടി​യി​ലാ​യ ഗു​ണ്ട​യു​ള്‍​പ്പെ​ടെ​യു​ള്ള നാ​ല് പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

കോ​ഴി​ക്കോ​ട് വ​ട​ക​ര മെ​ത്ത​യി​ല്‍ ചാ​ലി വീ​ട്ടി​ല്‍ സി.​രാ​ജേ​ഷ് (39), തി​രു​വ​ന​ന്ത​പു​രം വ​ട്ട​പ്പാ​റ ക​ട​ത്തും​ക​ര വീ​ട്ടി​ല്‍ പി.​വി​ഷ്ണു (35), തൃ​ശൂ​ര്‍ ചാ​ല​ക്കു​ടി കു​റ്റി​ച്ചി​റ ക​ന്നോ​ലി വീ​ട്ടി​ല്‍ ഷി​ജോ​ണ്‍ (44), എ​റ​ണാ​കു​ളം ത​മ്മ​നം ക​ന്നോ​ത്ത് പ​റ​മ്പി​ല്‍ ആ​ര്‍.​ജി. സു​രേ​ഷ് (49) എ​ന്നി​വ​രെ​യാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.

എ​റ​ണാ​കു​ളം സൗ​ത്ത് റെ​യി​ല്‍​വേ സ്റ്റേഷ​ന്‍ പ​രി​സ​ര​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ​യും ലൈം​ഗി​ക തൊ​ഴി​ലാ​ളി​ക​ളു​ടെ​യും ശ​ല്യം കാ​ര​ണം സ​മീ​പ​വാ​സി​ക​ളാ​യ നാ​ട്ടു​കാ​ര്‍​ക്കും യാ​ത്ര​ക്കാ​ര്‍​ക്കും വ​ള​രെ​യേ​റെ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വ​പ്പെ​ട്ടു​വ​രു​ന്ന​താ​യി പ​രാ​തി ഉ​യ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് ഈ ​സ്ഥ​ല​ങ്ങ​ളി​ല്‍ പോ​ലീ​സ് പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്കി​യി​രു​ന്നു.

തു​ട​ര്‍​ന്ന് ചൊ​വ്വാ​ഴ്ച സൗ​ത്ത് റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​ന് സ​മീ​പ​മു​ള​ള വി​വേ​കാ​ന​ന്ദ റോ​ഡി​ലു​ള​ള ഇ​രു​നി​ല​കെ​ട്ടി​ട​ത്തി​ല്‍ സ്ത്രീ​ക​ളെ വ​ച്ച് അ​നാ​ശാ​സ്യ​കേ​ന്ദ്രം ന​ട​ത്തി​വ​രു​ന്ന​താ​യി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്.


പ്ര​തി​ക​ളെ കൂ​ടാ​തെ പ​ല മു​റി​ക​ളി​ല്‍ നി​ന്നാ​യി സ്ത്രീ​ക​ളെ​യും പു​രു​ഷ​ന്മാ​രെ​യും പി​ടി​കൂ​ടി​യി​രു​ന്നു. പ്ര​തി​ക​ള്‍ കെ​ട്ടി​ടം ലീ​സി​നെ​ടു​ത്ത് അ​നാ​ശാ​സ്യ​കേ​ന്ദ്രം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. പി​ടി​യി​ലാ​യ ഷി​ജോ​ണി​നെ കാ​പ്പ നി​യ​മ​പ്ര​കാ​രം തൃ​ശൂ​ര്‍ ജി​ല്ല​യി​ല്‍ നി​ന്ന് ഒ​രു വ​ര്‍​ഷ​ത്തേ​ക്ക് നാ​ടു​ക​ട​ത്തി​യ​താ​ണ്. 14 ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ ഇ​യാ​ള്‍ പ്ര​തി​യു​മാ​ണ്.

വി​ഷ്ണു​വി​നെ​തി​രെ​യും മോ​ഷ​ണ​ക്കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ട്. പ്ര​തി​ക​ളു​ടെ കേ​സ് വി​വ​ര​ങ്ങ​ള്‍ അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഡി​സി​പി കെ.​എ​സ്. സു​ദ​ര്‍​ശ​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം സെ​ന്‍​ട്ര​ല്‍ എ​സി​പി ജ​യ​കു​മാ​റി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ സെ​ന്‍​ട്ര​ല്‍ സ്റ്റേ​ഷ​ന്‍ എ​സ്എ​ച്ച്ഒ അ​നീ​ഷ് ജോ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലി​സ് സം​ഘ​മാ​ണ് റെ​യ്ഡ് ന​ട​ത്തി പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.