ദ്വിദിന സഹവാസ ക്യാന്പ്
1461380
Wednesday, October 16, 2024 3:56 AM IST
മൂവാറ്റുപുഴ: പായിപ്ര സർക്കാർ യുപി സ്കൂളിൽ സോഷ്യൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ ദ്വിദിന സഹവാസ ക്യാന്പ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.എം. അസീസ് ഉദ്ഘാടനം ചെയ്തു. വാർഡംഗം ജയശ്രീ ശ്രീധരൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം പി.എച്ച്. സക്കീർ ഹുസൈൻ മുഖ്യപ്രഭാഷണം നടത്തി.
ക്യാന്പിനോടനുബന്ധിച്ച് സ്പെഷ്യലിസ്റ്റ് അധ്യാപിക ജാൻസി ഏബ്രഹാം നയിച്ച കരകൗശല ശിൽപ്പശാല, ദുരന്ത ലഘൂകരണം അതിജീവനം എന്ന വിഷയത്തിൽ റെസ്ക്യൂ ട്രെയ്നർ കെ.എസ്. ഷാജി നയിച്ച ബോധവത്കരണ ക്ലാസ്, ജൈവ വൈവിധ്യങ്ങളെ അടുത്തറിയാനും പ്ലാസ്റ്റിക് ശുചീകരണത്തിനുമായി പോയാലിമല സന്ദർശനം,
കലാകാരനായ വിജേഷ് തൃക്കളത്തൂർ നയിച്ച നർമ സല്ലാപം എന്നിവയും രണ്ടാം ദിവസത്തിൽ ഷോട്ട് ഫിലിം സംവിധായകൻ കെ.എസ്. സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ ഷോർട്ട് ഫിലിം നിർമാണം, ജില്ലയിലെ മികച്ച യുവകർഷക അവാർഡ് നേടിയ മൃദുലഹരി കൃഷ്ണനുമായി അഭിമുഖം, ഫാം സന്ദർശനം എന്നിവ നടന്നു.
കുട്ടികളുടെയും സ്ത്രീകളുടെയും അവകാശങ്ങൾ എന്ന വിഷയത്തിൽ ഇലക്ഷൻ വിഭാഗം സീനിയർ ക്ലർക്ക് കെ.കെ. കബീർ ക്ലാസ് നയിച്ചു. സമാപന സമ്മേളനം പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എം.സി. വിനയൻ ഉദ്ഘാടനം ചെയ്തു.