സി​ബി​എ​സ്ഇ കൊ​ച്ചി സ​ഹോ​ദ​യ ക​ലോ​ത്സ​വം: വൈ​റ്റി​ല ടോ​ക് എ​ച്ചി​ന് ഓ​വ​റോ​ൾ
Thursday, October 17, 2024 3:57 AM IST
കൊ​ച്ചി: സി​ബി​എ​സ്ഇ കൊ​ച്ചി സ​ഹോ​ദ​യ ക​ലോ​ത്സ​വ​ത്തി​ൽ വൈ​റ്റി​ല ടോ​ക് എ​ച്ച് പ​ബ്ലി​ക് സ്കൂ​ൾ ഓ​വ​റോ​ൾ ചാ​മ്പ്യ​ന്മാ​രാ​യി. 714 പോ​യി​ന്‍റോ​ടെ​യാ​ണ് ടോ​ക് എ​ച്ച് ഒ​ന്നാ​മ​തെ​ത്തി​യ​ത്. 669 പോ​യി​ന്‍റു​മാ​യി രാ​ജ​ഗി​രി ക്രി​സ്തു ജ​യ​ന്തി പ​ബ്ലി​ക് സ്കൂ​ൾ ര​ണ്ടാം സ്ഥാ​ന​വും, 644 പോ​യി​ന്‍റു​മാ​യി ഗി​രി​ന​ഗ​ർ ഭ​വ​ൻ​സ് വി​ദ്യാ​മ​ന്ദി​ർ മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

തി​രു​വാ​ണി​യൂ​ർ കൊ​ച്ചി​ൻ റി​ഫൈ​ന​റീ​സ് സ്കൂ​ളി​ൽ ന​ട​ന്ന ക​ലോ​ത്സ​വ​ത്തി​ന്‍റെ സ​മാ​പ​ന​ത്തി​ൽ കൊ​ച്ചി സ​ഹോ​ദ​യ പ്ര​സി​ഡ​ന്‍റും സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലു​മാ​യ വി​നു​മോ​ൻ മാ​ത്യു വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി സ​മ്മാ​നി​ച്ചു. ഓ​രോ വി​ഭാ​ഗ​ങ്ങ​ളി​ലെ​യും വി​ജ​യി​ക​ൾ​ക്ക് പ്ര​ത്യേ​കം ട്രോ​ഫി​ക​ൾ ന​ൽ​കി.

വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ ആ​ദ്യ ര​ണ്ടു സ്ഥാ​ന​ങ്ങ​ളി​ലെ​ത്തി​യ സ്കൂ​ളു​ക​ളും പോ​യി​ന്‍റും ക്ര​മ​ത്തി​ൽ- കാ​റ്റ​ഗ​റി 1 (മൂ​ന്ന്, നാ​ല് ക്ലാ​സു​ക​ൾ): കാ​ക്ക​നാ​ട് ഭ​വ​ൻ​സ് ആ​ദ​ർ​ശ വി​ദ്യാ​ല​യ- 63, കൊ​ച്ചി​ൻ റി​ഫൈ​ന​റീ​സ് - 54.


കാ​റ്റ​ഗ​റി 2 (5,6,7 ക്ലാ​സു​ക​ൾ): രാ​ജ​ഗി​രി ക്രി​സ്തു ജ​യ​ന്തി പ​ബ്ലി​ക് സ്കൂ​ൾ-121, കൊ​ച്ചി​ൻ റി​ഫൈ​ന​റീ​സ് -114. കാ​റ്റ​ഗ​റി 3 (8,9,10 ക്ലാ​സു​ക​ൾ): കാ​ക്ക​നാ​ട് ഭ​വ​ൻ​സ് ആ​ദ​ർ​ശ വി​ദ്യാ​ല​യ-229, ഗി​രി​ന​ഗ​ർ ഭ​വ​ൻ​സ് വി​ദ്യാ​മ​ന്ദി​ർ -221. കാ​റ്റ​ഗ​റി 4 ( പ്ല​സ് വ​ൺ, പ്ല​സ്ടു): ഗി​രി​ന​ഗ​ർ ഭ​വ​ൻ​സ് വി​ദ്യാ​മ​ന്ദി​ർ-205, വൈ​റ്റി​ല ടോ​ക് എ​ച്ച് -201.

മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി 26 വേ​ദി​ക​ളി​ൽ 140 ഇ​ന​ങ്ങ​ളി​ലാ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ന്ന​ത്. 43 സ്കൂ​ളു​ക​ളി​ൽ നി​ന്നാ​യി 3,200 വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു.