‘ആ​ന​വ​ണ്ടി’​യി​ലെ വി​നോ​ദ​യാ​ത്ര​ക​ൾ​ക്ക് പ്ര​മോ​ഷ​ൻ ഗാ​നം ഇ​റ​ങ്ങി
Friday, October 18, 2024 2:04 AM IST
കൂ​ത്താ​ട്ടു​കു​ളം: ആ​ന​വ​ണ്ടി​യി​ലെ വി​നോ​ദ​യാ​ത്ര​ക​ൾ​ക്കും പ്ര​മോ​ഷ​ൻ ഗാ​നം ഇ​റ​ങ്ങി. കൂ​ത്താ​ട്ടു​കു​ളം കെ​എ​സ്ആ​ർ​ടി​സി ബ​ജ​റ്റ് ടൂ​റി​സം പ​ദ്ധ​തി​യി​ലെ യാ​ത്രി​ക​ർ ചേ​ർ​ന്നാ​ണ് ഗാ​നം ഇ​റ​ക്കി​യി​രി​ക്കു​ന്ന​ത്. സു​ജി​ത വി​നോ​ദി​ന്‍റെ ര​ച​ന​യ്ക്ക് സു​നി​ൽ പ്ര​യാ​ഗ് സം​ഗീ​ത​മൊ​രു​ക്കി. ത​മ്മാ​നി​മ​റ്റം സ്വ​ദേ​ശി​ക​ളാ​യ സൈ​മ​ണ്‍ പു​തു​മ​ന​യും ജോ​മോ​ൻ മ​ഠ​മ്മ​ല​മു​ക​ളു​മാ​ണ് നി​ർ​മാ​ണം ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. ച​ല​ച്ചി​ത്ര പി​ന്ന​ണി​ഗാ​യ​ക​രാ​യ ജി​ൻ​സ് ഗോ​പി​നാ​ഥ്, ഫെ​മി ഷാ​ജി എ​ന്നി​വ​രാ​ണ് ഗാ​യ​ക​ർ, ടൂ​റി​സം സെ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ​കൂ​ടി​യാ​യ പ്ര​ശാ​ന്ത് വേ​ലി​ക്ക​ക​മാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​ത്. കെ​എ​സ്ആ​ർ​ടി​സി ബ​സി​നു​ള്ളി​ലും വി​നോ​ദ​സ​ഞ്ചാ​ര സ്ഥ​ല​ങ്ങ​ളി​ലു​മാ​യാ​ണ് വീ​ഡി​യോ ചി​ത്രീ​ക​ര​ണം ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.

2022 ഏ​പ്രി​ൽ 10ന് ​ന​ട​ത്തി​യ അ​ഞ്ചു​രു​ളി, ഇ​ടു​ക്കി യാ​ത്ര​യാ​ണ് കു​ത്താ​ട്ടു​കു​ള​ത്തു​നി​ന്നു​ള്ള ആ​ദ്യ ബ​ജ​റ്റ് യാ​ത്ര. 4200 പേ​ർ ഇ​തു​വ​രെ യാ​ത്ര​ചെ​യ്തു. വാ​ല​ന്‍റൈ​ൻ ദി​ന​ത്തി​ൽ ന​ട​ന്ന കൊ​ല്ലം മ​ണ്‍​റോ​തു​രു​ത്ത്, സാ​ബ്രാ​ണി കൊ​ടി യാ​ത്ര ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു.


റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​ക​ൾ, ച​ങ്ങാ​തി​ക്കൂ​ട്ട​ങ്ങ​ൾ, വാ​യ​ന​ശാ​ല​ക​ൾ, വി​വി​ധ സ​ഥാ​പ​ന​ങ്ങ​ൾ, ഓ​ഫീ​സ് ഗ്രൂ​പ്പു​ക​ൾ എ​ന്നി​വ​രെ​ല്ലാം ഉ​ല്ലാ​സ പാ​ക്കേ​ജു​ക​ളി​ൽ ആ​ഹ്ലാ​ദ​ത്തോ​ടെ പ​ങ്കു​ചേ​ർ​ന്നു. മു​ക്കാ​ൽ​ക്കോ​ടി രൂ​പ​യോ​ളം ഒ​രു വ​ർ​ഷ കാ​ല​യ​ള​വി​ൽ വി​നോ​ദ​യാ​ത്ര​യി​ൽ നി​ന്ന് ല​ഭി​ച്ചു.

ഗ​വി, മ​ണ്‍​റോ​തു​രു​ത്ത്, ച​തു​രം​ഗ​പ്പാ​റ, മ​ല​ക്ക​പ്പാ​റ, പ​രു​ന്തും​പാ​റ, അ​ഞ്ചു​രു​ളി, മൂ​ന്നാ​ർ, വ​ട്ട​വ​ട, വ​യ​നാ​ട് ബ​സ് യാ​ത്ര​ക​ളും ക​പ്പ​ൽ​യാ​ത്ര​യും സം​ഘ​ടി​പ്പി​ച്ചു. കൂ​ത്താ​ട്ടു​കു​ളം കെ​എ​സ്ആ​ർ​ടി​സി ബ​ജ​റ്റ് ടൂ​റി​സം പ​ദ്ധ​തി​യി​ലെ യാ​ത്ര​ക​ൾ​ക്കൊ​പ്പം പ്ര​മോ​ഷ​ണ​ൽ ഗാ​ന​വും ഇ​പ്പോ​ൾ ഹി​റ്റാ​യി​രി​ക്കു​ക​യാ​ണ്.