ഗുണ്ടാ ആക്രമണം: മൂ​ന്ന് പ്ര​തി​ക​ൾ കൂ​ടി അ​റ​സ്റ്റി​ൽ
Friday, October 18, 2024 2:04 AM IST
കോ​ത​മം​ഗ​ലം: കോ​ത​മം​ഗ​ല​ത്തെ ബാ​റി​ൽ പ​ണ​മി​ട​പാ​ടി​നെ ചൊ​ല്ലി ഗു​ണ്ടാ സം​ഘ​ങ്ങ​ൾ ഏ​റ്റു​മു​ട്ടി​യ സം​ഭ​വ​ത്തി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന മൂ​ന്ന് പ്ര​തി​ക​ൾ കൂ​ടി അ​റ​സ്റ്റി​ലാ​യി. സം​ഭ​വ​ത്തി​ൽ ഇ​നി​യും മൂ​ന്ന് പ്ര​തി​ക​ളെ കൂ​ടി പി​ടി​കൂ​ടാ​നു​ണ്ട്. ഇ​തോ​ടെ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം ഏ​ഴാ​യി. ആ​ലു​വ കീ​ഴ്മാ​ട് ചാ​ല​ക്ക​ൽ മ​നാ​ഫ് (36), നെ​ല്ലി​ക്കു​ഴി ഇ​ര​മ​ല്ലൂ​ർ വി​കാ​സ് കോ​ള​നി കു​ഴി​ക്കാ​ട്ടി​ൽ ജി​ജോ ജോ​ഷി(20), വി​കാ​സ് കോ​ള​നി ക​ണ്ണു​ങ്കേ​രി​പ​റ​ന്പി​ൽ ഹ​രി​കൃ​ഷ്ണ​ൻ (21) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ക​റു​ക​ടം സ്വ​ദേ​ശി അ​ൻ​വ​റും ഓ​ട​ക്കാ​ലി സ്വ​ദേ​ശി റ​ഫീ​ക്കും ചേ​ർ​ന്ന് അ​മ്യൂ​സ് പാ​ർ​ക്ക് ലേ​ല​ത്തി​ൽ പി​ടി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് ബാ​റി​ൽ ഗു​ണ്ടാ സം​ഘ​ങ്ങ​ൾ ഏ​റ്റു​മു​ട്ടി​യ​ത്. പ​ത്ത് പേ​രി​ൽ നാ​ലു​പേ​രെ ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. അ​റ​സ്റ്റി​ലാ​യ മ​നാ​ഫ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. നെ​ല്ലി​ക്കു​ഴി ക​മ്മ​ത്തു​കു​ടി നാ​ദി​ർ​ഷ​യും ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. നാ​ദി​ർ​ഷ​യെ കൂ​ടാ​തെ ര​ണ്ടു പേ​രെ കൂ​ടി പി​ടി​കൂ​ടാ​നു​ണ്ട്.


­സി​ഐ പി.​ടി. ബി​ജോ​യി, എ​സ്ഐ​മാ​രാ​യ ഷാ​ഹു​ർ ഹ​മീ​ദ്, ആ​ൽ​ബി​ൻ സ​ണ്ണി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കേ​സ് അ​ന്വേ​ഷ​ണം. അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.