നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് മ​റി​ഞ്ഞ് യു​വാ​വ് മ​രി​ച്ചു
Wednesday, October 16, 2024 10:59 PM IST
കാ​ക്ക​നാ​ട്: എ​ൻ​ജി​ഒ ക്വാ​ർ​ട്ടേ​ഴ്സ് റൗ​ണ്ടി​ൽ നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് തെ​ന്നി മ​റി​ഞ്ഞു ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വ് മ​രി​ച്ചു. വൈ​ക്കം ചെ​റി​യ​ക​വ​ല വി​ഘ്ന​ഹ​ര​യി​ൽ വി​ഘ്നേ​ഷ് (26) ആ​ണ് മ​രി​ച്ച​ത്.

സം​സ്കാ​രം ഇ​ന്ന് 11.30 ന് ​വീ​ട്ടു​വ​ള​പ്പി​ൽ. രാ​ധാ​കൃ​ഷ്ണ​ന്‍റെ​യും ദീ​പ​യു​ടെ​യും മ​ക​നാ​ണ്. ബൈ​ക്ക് ഓ​ടി​ച്ച തൃ​ശൂ​ർ സ്വ​ദേ​ശി കൃ​ഷ്ണ കി​ര​ണ്‍ (30) ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ ട്ര​സ്റ്റ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ 1.30 ന് ​കാ​ക്ക​നാ​ട് എ​ൻ​ജി​ഒ ക്വാ​ർ​ട്ടേ​ഴ്സി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. കൊ​ച്ചി​യി​ലെ ഫി​ലിം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ വി​ദ്യാ​ർ​ഥി​യാ​യ വി​ഘ്നേ​ഷും സു​ഹൃ​ത്തും കാ​ക്ക​നാ​ട്ടെ താ​മ​സ​സ്ഥ​ല​ത്തേ​ക്ക് പോ​കും വ​ഴി​യാ​യി​രു​ന്നു അ​പ​ക​ടം.


വേ​ഗ​ത്തി​ൽ വ​ന്ന ബൈ​ക്ക് റോ​ഡി​ൽ നി​ന്ന് തെ​ന്നി റോ​ഡ​രി​കി​ലെ മൂ​ടാ​തെ കി​ട​ന്ന കാ​ന​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ബൈ​ക്കി​ന് പി​ന്നി​ലി​രു​ന്ന് യാ​ത്ര ചെ​യ്ത വി​ഘ്നേ​ഷ് കാ​ന​യി​ലേ​ക്ക് തെ​റി​ച്ച് വീ​ണു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. വി​ഘ്നേ​ഷി​ന്‍റെ സ​ഹോ​ദ​ര​ൻ: കാ​ർ​ത്തി​ക്.