വ​യോ​ജ​ന ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
Thursday, October 17, 2024 4:06 AM IST
അ​ങ്ക​മാ​ലി: വാ​ര്‍​ധ​ക്യം മാ​തൃ​കാ​പ​ര​മാ​ക്കു​ന്ന​തി​നു​ള്ള പ​രി​ച​ര​ണ​വും പി​ന്തു​ണ​യും ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ പ്രാ​ധാ​ന്യം വ്യ​ക്ത​മാ​ക്കി മേ​രി​മാ​താ പ്രോ​വി​ന്‍​സി​ന്‍റെ സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ന വി​ഭാ​ഗ​മാ​യ വി​ന്‍​സെ​ന്‍​ഷ്യ​ന്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി സെ​ന്‍റ​ര്‍ ഫോ​ര്‍ റൂ​റ​ല്‍ ഡ​വ​ല​പ്മെ​ന്‍റിന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വ​യോ​ജ​ന ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.

അ​ന്ത​സോ​ടെ​യു​ള്ള വാ​ര്‍​ധ​ക്യം എ​ന്ന ആ​ശ​യ​ത്തെ മു​ന്‍​നി​ര്‍​ത്തി ഒ​രു​ക്കി​യ പ​രി​പാ​ടി അ​ങ്ക​മാ​ലി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യ ത​ങ്ക​ച്ച​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മേ​രി​മാ​താ പ്രോ​വി​ന്‍​സി​ന്‍റെ മി​ഷ​ന്‍, സോ​ഷ്യ​ല്‍ ആൻഡ് ചാ​രി​റ്റ​ബി​ള്‍ ആ​ക്ടി​വി​റ്റീ​സ് കൗ​ണ്‍​സി​ല​ര്‍ ഫാ. ​ജോ​സ​ഫ് സ്രാ​മ്പി​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​എ​സ്എ​സ് എ​ക്‌​സി​ക്യൂ​ട്ടീ​വ് സെ​ക്ര​ട്ട​റി ഫാ. ​ഡി​ബി​ന്‍ പെ​രി​ഞ്ചേ​രി, വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ അ​ജി​ത ഷി​ജോ, ഷൈ​നി മാ​ര്‍​ട്ടി​ന്‍, ഡി​ഫോ​സ്‌​കാ ആ​നി​മേ​റ്റ​ര്‍​മാ​രാ​യ കു​ഞ്ഞ​മ്മ വ​ര്‍​ഗീ​സ്, അ​ച്ചാ​മ്മ ജേ​ക്ക​ബ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

കൂ​ട്ടാ​യ്മ​യി​ലെ മു​തി​ര്‍​ന്ന അം​ഗ​മാ​യ മ​റി​യാ​മ്മ തോ​മ​സി​നെ ച​ട​ങ്ങി​ല്‍ മെ​മെന്‍റോ ന​ല്‍​കി ആ​ദ​രി​ച്ചു.

പു​തു​ത​ല​മു​റ​യെ വാ​ര്‍​ത്തെ​ടു​ക്കു​ന്ന​തി​ലും സാ​മൂ​ഹി​ക ന​ന്മ നി​ല​നി​ര്‍​ത്തു​ന്ന​തി​ലും വ​യോ​ജ​ന​ങ്ങ​ളു​ടെ പ്രാ​ധാ​ന്യം ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന സ്‌​കി​റ്റ് ഡി​സ്റ്റ് കോ​ള​ജി​ലെ സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ന വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​വ​ത​രി​പ്പി​ച്ചു.