ത​ട്ടാം​പ​ടി- നീ​റി​ക്കോ​ട് റോ​ഡി​ൽ തെ​രു​വു​നാ​യ് ശ​ല്യം രൂ​ക്ഷം
Thursday, October 17, 2024 4:05 AM IST
ക​രു​മാ​ലൂ​ർ: ത​ട്ടാം​പ​ടി- നീ​റി​ക്കോ​ട് റോ​ഡി​ൽ തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യം രൂ​ക്ഷം. കാ​ൽ​ന​ട വാ​ഹ​ന​യാ​ത്രി​ക​ർ​ക്കു പേ​രെ നാ​യ്ക്ക​ൾ ചാ​ടി വീ​ഴു​ന്ന​താ​യി പ​രാ​തി.

പ​ത്തോ​ളം തെ​രു​വു​നാ​യ്ക്ക​ളു​ടെ കൂ​ട്ട​മാ​ണ് ഈ ​റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ലാ​യി ത​മ്പ​ടി​ക്കു​ന്ന​ത്. റോ​ഡി​ലൂ​ടെ ന​ട​ന്നു പോ​കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കു നേ​രെ​യും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ​ക്കു നേ​രെ​യും നാ​യ്ക്ക​ൾ ചാ​ടി വീ​ഴു​ക​യാ​ണ്. സ​മീ​പ​ത്തെ ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്ര​ങ്ങ​ളും നാ​യ്ക്ക​ളു​ടെ താ​വ​ള​മാ​ണ്.

ര​ണ്ടു മാ​സ​ത്തി​നി​ടെ ആ​ല​ങ്ങാ​ട് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ ഏ​ഴു പേ​രെ​യും കോ​ട്ടു​വ​ള്ളി പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ മൂ​ന്നു പേ​രെ​യും ക​രു​മാ​ലൂ​ർ പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ മൂ​ന്നു പേ​രെ​യും തെ​രു​വു​നാ​യ്ക്ക​ൾ ക​ടി​ച്ചി​രു​ന്നു.


സ്കൂ​ളു​ക​ൾ​ക്കു സ​മീ​പ​വും തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യം ഏ​റി​യ​തോ​ടെ സ്കൂ​ൾ അ​ധി​കൃ​ത​രും പ​രാ​തി ന​ൽ​കു​ന്നു​ണ്ട്. എ​ന്നാ​ൽ പ​രി​ഹാ​ര​മാ​കു​ന്നി​ല്ല. നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണം ഏ​റി വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ബ​ന്ധ​പ്പെ​ട്ട​വ​ർ ഇ​ട​പെ​ട്ടു പ്ര​ശ്ന​ത്തി​നു പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.