വി​ല്ലാ​ഞ്ചി​റ​യി​ൽ ത​ടി ക​യ​റ്റി​വ​ന്ന ലോ​റി മ​റി​ഞ്ഞു
Thursday, October 17, 2024 4:17 AM IST
കോ​ത​മം​ഗ​ലം: കൊ​ച്ചി- ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത​യി​ൽ നേ​ര്യ​മം​ഗ​ല​ത്തി​ന് സ​മീ​പം ത​ല​ക്കോ​ട് വി​ല്ലാ​ഞ്ചി​റ​യി​ൽ ത​ടി ക​യ​റ്റി​വ​ന്ന ലോ​റി രാ​ത്രി റോ​ഡി​ലേ​ക്ക് മ​റി​ഞ്ഞ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ത​ല​ക്കോ​ട് വി​ല്ലാ​ഞ്ചി​റ വ​ല​യി​യ ഇ​റ​ക്ക​ത്തി​ന് സ​മീ​പ​ത്ത് ബു​ധ​നാ​ഴ്ച രാ​ത്രി 7.30 ഓ​ടെ​യാ​ണ് ലോ​റി മ​റി​ഞ്ഞ​ത്.

ദേ​ശീ​യ​പാ​ത ന​വീ​ക​ര​ണ പ​ണി​ക​ളു​ടെ ഭാ​ഗ​മാ​യി ക​ലു​ങ്ക് പ​ണി​ക്കാ​യി പാ​റ​മ​ക്ക് ഇ​ട്ട ഭാ​ഗ​ത്തെ​ത്തി​യ​പ്പോ​ൾ ലോ​റി​യു​ടെ ച​ക്രം താ​ഴ്ന്ന് ചെ​രി​യു​ക​യാ​യി​രു​ന്നു. നീ​ണ്ട​പാ​റ​യി​ൽ​നി​ന്ന് റ​ബ​ർ ത​ടി​യു​മാ​യി പെ​രു​മ്പാ​വൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ചെ​രി​ഞ്ഞ ലോ​റി​യി​ൽ​നി​ന്ന് ത​ടി മ​റ്റൊ​രു ലോ​റി​യി​ലേ​ക്ക് മാ​റ്റി.

ലോ​റി പി​ന്നീ​ട് ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് ഉ​യ​ർ​ത്തി മാ​റ്റി ര​ത്രി 9.30 ഓ​ടെ​യാ​ണ് ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ലോ​റി​യു​ടെ ഇ​രു​ഭാ​ഗ​ത്തു​മാ​യി സ​ർ​വീ​സ് ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ കു​ടു​ങ്ങി​യി​രു​ന്നു.