ജ​ന​കീ​യ പ്ര​തി​ഷേ​ധ ജ്വാ​ല
Friday, October 18, 2024 2:04 AM IST
മൂ​വാ​റ്റു​പു​ഴ: എ​ഐ​വൈ​എ​ഫ് മൂ​വാ​റ്റു​പു​ഴ മ​ണ്ഡ​ലം ക​മ്മി​റ്റി ജ​ന​കീ​യ പ്ര​തി​ഷേ​ധ ജ്വാ​ല സം​ഘ​ടി​പ്പി​ച്ചു. എ​ഐ​വൈ​എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​ൻ. അ​രു​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മൂ​വാ​റ്റു​പു​ഴ ന​ഗ​രം മ​യ​ക്കു​മ​രു​ന്ന് ല​ഹ​രി മാ​ഫി​യാ സം​ഘ​ങ്ങ​ളു​ടെ സ്വൈ​ര്യ വി​ഹാ​ര​കേ​ന്ദ്ര​മാ​യി മാ​റു​ന്ന സ്ഥി​തി​യാ​ണ് നി​ല​വി​ലു​ള്ള​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മൂ​വാ​റ്റു​പു​ഴ​യി​ലെ മ​യ​ക്കു​മ​രു​ന്ന് ല​ഹ​രി മാ​ഫി​യ സം​ഘ​ത്തെ അ​മ​ർ​ച്ച ചെ​യ്യു​വാ​ൻ എ​ക്സൈ​സ് പോ​ലീ​സ് സം​വി​ധാ​നം സം​യു​ക്ത​മാ​യി ശ​ക്ത​മാ​യ പ്ര​വ​ർ​ത്ത​നം ന​ട​ത്ത​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. എ​ഐ​വൈ​എ​ഫ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സൈ​ജ​ൽ പാ​ലി​യ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​പി​ഐ ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം കെ.​എ. ന​വാ​സ്, എ​ഐ​എ​സ്എ​ഫ് ജി​ല്ലാ സെ​ക്ര​ട്ട​റി ഗോ​വി​ന്ദ് എ​സ്. കു​ന്നും​പു​റ​ത്ത്, എ​ൽ.​എ. അ​ജി​ത്, പോ​ൾ പു​മ​റ്റം, കെ.​പി അ​ലി​ക്കു​ഞ്ഞ്, ഫൗ​സി​യ അ​ലി, അ​ൻ​ഷാ​ജ് തേ​നാ​ലി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.