സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ജി​എ​ച്ച്എ​സ്എ​സ് ഓ​വ​റോ​ൾ ചാ​ന്പ്യ​ൻ​മാ​ർ, സെ​ന്‍റ് ജോ​ർ​ജ് സ്കൂ​ൾ റ​ണ്ണ​റ​പ്പ്
Friday, October 18, 2024 2:04 AM IST
കോ​ത​മം​ഗ​ലം : കോ​ത​മം​ഗ​ലം വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ലാ ശാ​സ്ത്രോ​ത്സ​വ​ത്തി​ൽ കോ​ത​മം​ഗ​ലം സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ജി​എ​ച്ച്എ​സ്എ​സ് 1020 പോ​യി​ന്‍റ് നേ​ടി ഓ​വ​റോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ് ക​ര​സ്ഥ​മാ​ക്കി. ഗ​ണി​ത​ശാ​സ്ത്ര​മേ​ള, പ്ര​വ​ർ​ത്തി​പ​രി​ച​യ​മേ​ള എ​ന്നി​വ​യി​ൽ യു​പി, ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ങ്ങ​ളി​ൽ ഓ​വ​റോ​ൾ നേ​ടി​യാ​ണ് സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് സ്കൂ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ് ക​ര​സ്ഥ​മാ​ക്കി​യ​ത്. 765 പോ​യി​ന്‍റോ​ടെ കോ​ത​മം​ഗ​ലം സെ​ന്‍റ് ജോ​ർ​ജ് സ്കൂ​ൾ ര​ണ്ടാം സ്ഥാ​ന​വും, 612 പോ​യി​ന്‍റോ​ടെ പൈ​ങ്ങോ​ട്ടൂ​ർ സെ​ന്‍റ് ജോ​സ​ഫ് എ​ച്ച്എ​സ്എ​സ് മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

ഗ​ണി​ത​ശാ​സ്ത്ര മേ​ള​യി​ൽ സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ഗേ​ൾ​സ് സ്കൂ​ൾ 240 പോ​യി​ന്‍റ് നേ​ടി ചാ​ന്പ്യ​ന്മാ​രാ​യി. പൈ​ങ്ങോ​ട്ടൂ​ർ സെ​ന്‍റ് ജോ​സ​ഫ് എ​ച്ച്എ​സ്എ​സ് 205 പോ​യി​ന്‍റോ​ടെ ര​ണ്ടാം സ്ഥാ​നം നേ​ടി. ശാ​സ്ത്ര​മേ​ള​യി​ൽ കോ​ത​മം​ഗ​ലം സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ഗേ​ൾ​സ് സ്കൂ​ൾ 120 പോ​യി​ന്‍റോ​ടെ ഒ​ന്നാം സ്ഥ​ന​വും, കോ​ട്ട​പ്പ​ടി മാ​ർ ഏ​ലി​യാ​സ് സ്കൂ​ൾ 94 പോ​യി​ന്‍റ് നേ​ടി ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. സാ​മൂ​ഹ്യ ശാ​സ്ത്ര മേ​ള​യി​ൽ 113 പോ​യി​ന്‍റോ​ടെ കോ​ത​മം​ഗ​ലം സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് സ്കൂ​ൾ ഒ​ന്നാം സ്ഥാ​ന​വും, കോ​ത​മം​ഗ​ലം സെ​ന്‍റ് ജോ​ർ​ജ് സ്കൂ​ൾ 97 പോ​യി​ന്‍റോ​ടെ ര​ണ്ടാം സ്ഥാ​ന​വും നേ​ടി. പ്ര​വൃ​ത്തി പ​രി​ച​യ മേ​ള​യി​ൽ സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ഗേ​ൾ​സ് സ്കൂ​ൾ 452 പോ​യി​ന്‍റോ​ടെ ഒ​ന്നാം സ്ഥാ​ന​വും, 365 പോ​യി​ന്‍റ് നേ​ടി സെ​ന്‍റ് ജോ​ർ​ജ് സ്കൂ​ൾ ര​ണ്ടാം സ്ഥാ​ന​വും നേ​ടി.


ഐ​ടി മേ​ള​യി​ൽ കീ​ര​ന്പാ​റ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ 98 പോ​യി​ന്‍റോ​ടെ ഒ​ന്നാം സ്ഥാ​ന​വും, 95 പോ​യി​ന്‍റ് നേ​ടി സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ഗേ​ൾ​സ് സ്കൂ​ൾ ര​ണ്ടാം സ്ഥാ​ന​വും നേ​ടി. സ​മാ​പ​ന സ​മ്മേ​ള​നം ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ കെ.​കെ. ടോ​മി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ ജോ​സ് വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ കെ.​വി. തോ​മ​സ്, കെ.​എ. നൗ​ഷാ​ദ്, എ​ഇ​ഒ കെ.​ബി സ​ജീ​വ്, സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ലി​സ്മ​രി​യ, പ്ര​ധാ​നാ​ധ്യാ​പി​ക സി​സ്റ്റ​ർ റി​നി മ​രി​യ, പി​ടി​എ പ്ര​സി​ഡ​ന്‍റ് സോ​ണി മാ​ത്യു, സെ​ന്‍റ് ജോ​ർ​ജ് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ബി​ജു ജോ​സ​ഫ്, എ​ച്ച്എം ഫോ​റം സെ​ക്ര​ട്ട​റി വി​ൻ​സ​ന്‍റ് ജോ​സ​ഫ്, റി​സ​പ്ഷ​ൻ ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ എം. ​നി​യാ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.